ജറുസലേം: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേൽ (Israel). താൽക്കാലികമായാണ് യാത്രാ നിരോധനം (Travel Ban) ഏർപ്പെടുത്തിയത്. യുക്രൈയ്ൻ‍, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവയാണ് ഇസ്രയേൽ പൗരന്മാർക്ക് യാത്രാ നിരോധനമുള്ള മറ്റ് രാജ്യങ്ങൾ. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേലികൾ അല്ലാത്തവർ ഈ രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് പോകുന്നതിന് വിലക്ക് ബാധകമല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ കോവിഡ് രോഗബാധ  രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ 14 ദിവസം തങ്ങിയവരെ ഓസ്‌ട്രേലിയയിൽ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 14 ദിവസം വരെ തങ്ങിയവർ രാജ്യത്തേക്ക് തിരിച്ചെത്തിയാൽ അഞ്ച് വർഷം വരെ തടവും 66,000 ഡോളർ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബയോസെക്യൂരിറ്റി ആക്ട് അനുസരിച്ചാണ് ഓസ്ട്രേലിയ (Australia) പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്.


ALSO READ: Israel ൽ തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 44 മരണം


ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ മേഖലയെ സംരക്ഷിക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും രാജ്യത്തെ കോവിഡ് രോഗബാധ ഒരുപരിധി വരെ നിയന്ത്രിക്കാൻ  സാധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കയും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേയ് നാല് മുതലാണ് വിലക്ക്. ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതുമാണ് യാത്രാവിലക്ക് ഏർപ്പെടുത്താൻ കാരണമെന്ന് പ്രസ് സെക്രട്ടറി ജെൻ പ്സാക്കി പറഞ്ഞു. യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 


അമേരിക്കൻ (America) പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. താൽക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.