Covid രണ്ടാം തരംഗത്തിൽ സ്ഥിതി ഗുരുതരം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ന്യൂസിലൻഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർക്കും ന്യൂസിലൻഡ് (New Zealand) പൗരൻമാർക്കും വിലക്ക് ബാധകമായിരിക്കും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് നിലവിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വെല്ലിങ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ന്യൂസിലൻഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർക്കും ന്യൂസിലൻഡ് (New Zealand) പൗരൻമാർക്കും വിലക്ക് ബാധകമായിരിക്കും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് നിലവിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ അനുദിനം കൊവിഡ് (COVID) വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ന്യൂസിലൻഡിന്റെ നടപടി. ന്യൂസിലൻഡിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ 17 പേർ ഇന്ത്യയിൽ നിന്നും എത്തിയവരാണ്. ഈ സാഹചര്യത്തിലാണ് ന്യൂസിലൻഡ് നടപടികൾ ശക്തമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലികമായി യാത്രാവിലക്ക് ഏർപ്പെടുത്തിയതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനായുള്ള കൂടുതൽ നടപടികൾ ന്യൂസിലൻഡ് സ്വീകരിച്ച് വരികയാണെന്നും ജസീന്ത ആർഡേൻ വ്യക്തമാക്കി.
ന്യൂസിലൻഡിന്റെ അതിർത്തി പ്രദേശങ്ങളിലാണ് നിലവിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കും. അടുത്തിടെയായാണ് ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും യാത്ര ചെയ്തവരാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക