Covid 19: Srilanka ചൈനീസ് നിർമ്മിത Sinopharm വാക്‌സിന് പകരം ഇന്ത്യൻ നിർമ്മിത വാക്‌സിൻ ഉപയോഗിക്കും
ശ്രീലങ്കയിൽ 14 മില്യൺ ആളുകളിലാണ് ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക്ക വാക്‌സിൻ ഉപയോഗിക്കുകയെന്ന് ഗവണ്മെന്റ് വക്താവ് അറിയിച്ചു.
Colombo: ശ്രീലങ്ക (Srilanka) തത്ക്കാലം ചൈനീസ് നിർമ്മിത സിനോഫാം (Sinopharm) വാക്‌സിൻറെ ഉപയോഗിക്കില്ല പകരം ഇന്ത്യൻ നിർമ്മിത ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക്ക വാക്‌സിൻ ഉപയോഗിക്കും. ശ്രീലങ്കയിൽ 14 മില്യൺ ആളുകളിലാണ് ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക്ക വാക്‌സിൻ ഉപയോഗിക്കുകയെന്ന് ഗവണ്മെന്റ് വക്താവ് അറിയിച്ചു
ചൈനീസ് വാക്‌സിനായ (Vaccine) സിനോഫാം മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാക്കിയിട്ടില്ലാത്തത് മൂലമാണ് ഈ തീരുമാനം എടുത്തതെന്ന് ശ്രീലങ്കൻ (Srilanka) ക്യാബിനറ്റ് വക്താവായ ഡോ. രമേശ് പതിരാന അറിയിച്ചു. മാത്രമല്ല രജിസ്‌ട്രേഷന് ആവശ്യമായ മുഴുവൻ സിനോഫാം വാക്‌സിൻ ഡോസ് ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനാൽ ശ്രീലങ്ക ഇന്ത്യൻ സെറം ഇന്സ്ടിട്യൂട്ടിൽ നിന്നുള്ള അസ്ട്രസെനെക്ക വാക്‌സിനെയാകും ആശ്രയിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ALSO READ : Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക് നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
തത്‌ക്കാലത്തേക്ക് മാത്രമാണ് ഈ നടപടിയെന്നും സിനോഫാം വാക്‌സിൻറെ എല്ലാ നടപടികളും പൂർത്തിയായാൽ അതിൻറെ രജിസ്‌ട്രേഷൻ ആരംഭിക്കാനും ആലോചിക്കുന്നെണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷെ ലോകാരോഗ്യ സംഘടന (World Health Organization) സിനോഫാം വാക്‌സിന് ഇനിയും അംഗീകാരം നൽകിയിട്ടില്ലാത്തതിനാൽ വാക്‌സിൻ ശ്രീലങ്കയിൽ ഉപയോഗിക്കാൻ ഇനിയും സമയമെടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ALSO READ : Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
റഷ്യയുടെ സുപട്നിക് വാക്‌സിനും (Sputnik V) ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് ഇന്ത്യൻ (Indian) വാക്‌സിൻ ഉപയോഗിക്കാമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ നിർമ്മിതമായ ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക്ക വാക്‌സിൻറെ 10 മില്യൺ ഡോസുകൾ 52.5 മില്യൺ ഡോളറുകൾക്ക് വാങ്ങാനായി ക്യാബിനറ്റ് അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ : അഭയാർത്ഥികൾക്ക് covid vaccine നൽകി മാതൃകയായി Jordan
ചൈനയുടെ (China) സിനോഫാം വാക്‌സിനെ കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ഇല്ലാത്തതിനാൽ വാക്‌സിന്റെ ശേഷിയിൽ സംശയം പ്രകടിപ്പിച്ച ആദ്യ രാജ്യമല്ല ശ്രീലങ്ക. ശ്രീലങ്കയിലെ ജനങ്ങൾക്ക് അടുത്ത മാസം മുതൽ വാക്‌സിൻ നൽകി തുടങ്ങുമെന്ന് ഈ മാസം ആദ്യം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ചൈനീസ് നിർമ്മിതമായ വാക്‌സിന്റെ ശേഷി 50.38 ശതമാനം മാത്രമാണെന്ന് ബ്രസീലിൽ നടന്ന പരിശോധനയിൽ തെളിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.