Washington: തിങ്കളാഴ്ച്ച അമേരിക്കയിൽ (America)കൊറോണ വൈറസ് (Coronavirus) രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ , പ്രഥമ വനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris) എന്നിവർ ഒരു മിനിഷം മൗനം ആചരിച്ച് അനുശോചനം രേഖപ്പെടുത്തി. ഇത് കൂടാതെ ഫെബ്രുവരി 26 വരെ എല്ലാ ഫെഡറൽ കെട്ടിടങ്ങളുടെയും കോടി താഴ്ത്തി ദുഖമാചരിക്കണമെന്നും ബൈഡൻ നിർദേശിച്ചിട്ടുണ്ട്. വാഷിങ്ടൺ നാഷണൽ കത്തീഡ്രൽ ദുഃഖാചരണത്തിന്റെ ഭാഗമായി 500 തവണ മണി മുഴക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സഹചര്യത്തിൽ ജനങ്ങൾ ദുഖിതരാകാതിരിക്കാൻ ശ്രമിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് ഈ മഹാമാരിയ്ക്കെതിരെ പ്രവർത്തിക്കണമെന്നും ബൈഡൻ (Joe Biden)  ജനങ്ങളോടെ ആവശ്യപ്പെട്ടു.  2 ലോക മഹായുദ്ധങ്ങളിലും (World War)വിയറ്റ്നാം വാറിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണമെന്നും ബൈഡൻ പറഞ്ഞു.


ALSO READ: Winter Storm: ടെക്‌സാസിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ജലക്ഷാമം തുടരുന്നു


യുണൈറ്റഡ് സ്റ്റേറ്റസിലെ (United States of America) കോവിഡ് (Covid 19) രോഗം മൂലം ഉണ്ടായ മരണനിരക്ക് തിങ്കളാഴ്ച്ച 500,071 ആയിരുന്നു.  ഇതിനോടൊപ്പം തന്റെ ഭാര്യയും മകളും 1972 ൽ കാർ അപകടത്തിൽ മരിച്ച സംഭവവും 2015 ൽ തന്റെ മകൻ ബ്രെയിൻ കാൻസർ മൂലം മരിച്ച സംഭവവും ബൈഡൻ ജനങ്ങളുമായി പങ്ക് വെച്ചു. 


ALSO READ: Myanmar Military Coup: മ്യാന്മർ സൈന്യത്തിന്റെ പേജ് Facebook ഡിലീറ്റ് ചെയ്‌തു


യുഎസ് മുൻ പ്രസിഡന്റയിരുന്ന ഡൊണാൾഡ് ട്രമ്പിനേക്കാൾ (Donald Trump) വ്യത്യസ്തമായ രീതിയിലാണ് ബൈഡൻ കോവിഡ് മഹാമാരിയെ സമീപിച്ചത്. ട്രമ്പ് വൈറസ് ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംശയാലുവായിരുന്നു മാത്രമല്ല മാസ്ക് ധരിക്കുന്നതിനെയും മറ്റ് പ്രതിരോധ മാര്ഗങ്ങളെയും രാഷ്ട്രീയവത്ക്കരിക്കാനും ശ്രമിച്ചിരുന്നു.


ALSO READ: Galwan Valley Video : ​ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു, ചൈനീസ് സൈനീകർക്ക് പരിക്കേറ്റെന്ന് വിശദീകരണം


ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് (Covid 19) രോഗികൾ ഉള്ളത് അമേരിക്കയിലാണ്. അമേരിക്കയിൽ ആകെ 28 മില്യൺ കോവിഡ് കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതെ സമയം രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും മൂന്നാം സ്ഥാനം ബ്രസീലുനുമാണ്. ഇന്ത്യയിൽ (India) 11 മില്യൺ രോഗികളാണ് ഉള്ളത്. ബ്രസീലിൽ 10.1 മില്യൺ രോഗികളും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.