കോവിഡ് (Covid) രോഗബാധ പ്രധാനമായും പകരുന്നത് ശ്വസിക്കുമ്പോൾ പുറത്ത് വിടുന്ന കണങ്ങളിലൂടെയാണെന്ന് യുഎസ് സെൻറെർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ കണ്ടെത്തി. ലാൻസെറ് രോഗബാധ വായുവിൽ കൂടിയാണ് പകരുന്നത് എന്ന് കണ്ടെത്തി ഒരു മാസത്തിന്  ശേഷമാണ്  ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ  പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മുതൽ ആറ് അടിവരെ അകലത്തിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലെന്നും ഈ സമയത്ത് ശ്വസന (Breathing) സമയത്ത് പുറത്ത് വരുന്ന കണങ്ങളും മറ്റ് ശരീരദ്രവ്യങ്ങളും കൂടുതൽ ശക്തമായിരിക്കുമെന്നനും സെൻറെർ അറിയിച്ചു.  വൈറസിനെ ശ്വസിക്കുന്നത് കൊണ്ടും, മ്യൂക്കസ് മെമ്പറൈനിൽ വൈറസ് എത്തുന്നത് കൊണ്ട് രോഗം പകരമെന്നാണ് ഇപ്പോൾ കണ്ടെത്തിരിക്കുന്നത്.


ALSO READ: ലോകത്ത് കോവിഡ് ബാധിതർ 15 കോടി കടന്നു : 24 മണിക്കൂറിൽ എട്ട് ലക്ഷം പേർക്ക് രോഗ ബാധ


ശ്വസിക്കുമ്പോൾ പുറത്ത് വിടുന്ന ചെറിയ കണങ്ങളും ദ്രാവകങ്ങളും ഉണങ്ങിയ ശേഷം വായുവിൽ തന്നെ നിലകൊള്ളും. ഇവയ്ക്ക് മണിക്കൂറുകളോളം വായുവിൽ നിൽക്കാൻ സാധിക്കുന്നതിനാൽ അത്തരം നേരം രോഗം പരത്താനുള്ള കഴിവും ഇവയ്ക്കുണ്ട്.


ALSO READ: Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ തുടർന്നുള്ള US - Germany തർക്കം: കോവിഡ് പ്രതിരോധത്തെ അപകടത്തിലാകുന്നു


രോഗബാധിച്ച ഒരാളുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് നിന്ന് 15 മിനിറ്റ് മുതൽ മണിക്കൂറുകളോളം രോഗം പകരാനുള്ള സാധ്യതയുണ്ട്. അത്പോലെ തന്നെ വായുവിലെ വൈറസിന്റെ (Virus) സാന്ദ്രത അനുസരിച്ച് 6 മീറ്ററിൽ കൂടുതൽ അകലത്തിൽ ആണെങ്കിലും രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരു രോഗി വന്ന് പോയ ശേഷം അവിടെ എത്തിയ ഒരാൾക്കും രോഗമ പകരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.


ALSO READ: ഇന്ത്യയിൽ കോവിഡ് സാഹചര്യം ഹൃദയഭേദകമെന്ന് കമല ഹാരിസ്, കൂടതൽ സഹായമെത്തിക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ്


സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക്കുകൾ ശരിയായി ഉപയോഗിക്കുന്നതും വായു സഞ്ചാരം ഉള്ള മുറികളിൽ കഴിയുന്നതും തിരക്ക് ഒഴിവാക്കുന്നതും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. അത് പോലെ തന്നെ വ്യക്തി ശുചിത്വം പാലിക്കേണ്ടതും സാനിറ്റിസറുകൾ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.