പുതിയ വകഭേദം ഉണ്ടാകുമോ? ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞൻ പറയുന്നത് ഇതാണ്
നേരത്തെ ഒരു സാധാരണ പനിയായി ഒമിക്രോണിനെ കണ്ടിരുന്നുവെങ്കിലും അത് അങ്ങനെയല്ല എന്ന് ഒമിക്രോൺ വ്യപനത്തിലൂടെ തെളിയിക്കപ്പെടുന്നു.
ഒമിക്രോൺ കോവിഡ് -19ന്റെ അവസാനമായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിനേക്കാൾ വേഗത്തിൽ പടരുന്ന മറ്റൊരു വകഭേദം ഉടൻ പ്രത്യക്ഷപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
അതേസമയം, നേരത്തെ ഒരു സാധാരണ പനിയായി ഒമിക്രോണിനെ കണ്ടിരുന്നുവെങ്കിലും അത് അങ്ങനെയല്ല എന്ന് ഒമിക്രോൺ വ്യപനത്തിലൂടെ തെളിയിക്കപ്പെടുന്നു. കഴിഞ്ഞയാഴ്ച 2.1 കോടി കോവിഡ് കേസുകളാണ് ലോകത്തുണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് മൂന്നാം തരംഗം എത്രത്തോളം തീവ്രമാണ് എന്നതിന്റെ സൂചനയാണ്.
Also Read: പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്, മൂന്നിൽ ഒരു മരണം ഉറപ്പ്!
കഴിഞ്ഞയാഴ്ച കോവിഡ് കേസുകളിൽ റെക്കോർഡ് വർധനയുണ്ടായതായി ലോകാരോഗ്യ സംഘടനയിലെ കോവിഡ് 19ന്റെ ടെക്നിക്കൽ ഹെഡ് മരിയ വാൻ കെർഖോവ് സോഷ്യൽ മീഡിയയിൽ ഒരു തത്സമയ ചർച്ചയ്ക്കിടെ പറഞ്ഞു. മറ്റ് വകഭേദങ്ങളുടെ അത്രയും അപകടകാരിയല്ല ഒമിക്രോൺ എന്നതാണ് ആശ്വാസമെന്നും അവർ പറഞ്ഞു.
കോവിഡിന്റെ അടുത്ത വകഭേദം ഒമിക്രോണിനേക്കാൾ വേഗത്തിൽ പടരുന്നതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥൻ അടുത്തിടെ പറഞ്ഞിരുന്നു. Omicron, Delta, Gamma, Beta, Alpha തുടങ്ങിയ മുൻ വകഭേദങ്ങളേക്കാൾ അടുത്ത വകഭേദം അപകടകരമാണ്. ഇത് വളരെ വേഗത്തിൽ വ്യാപിക്കാം.
Also Read: UK Covid Restrictions | ഇനി മുതൽ മാസ്ക് വേണ്ട, കോവിഡ് പാസും, നിയന്ത്രണങ്ങൾ നീക്കി യുകെ
അടുത്ത വകഭേദം ജീവന് കൂടുതൽ ഭീഷണിയായിരിക്കുമോ അതോ അപകടകാരിയാകുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് മരിയ പറഞ്ഞു. വകഭേദം കാലക്രമേണ അപകടം കുറഞ്ഞ സ്ട്രെയിനുകളിലേക്ക് പരിവർത്തനം ചെയ്യുമെന്ന ചിന്ത ഒഴിവാക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അത് നിസ്സാരമായി കാണരുതെന്നും മരിയ വാൻ കെർഖോവ് പറഞ്ഞു. വാക്സിനും ചിലപ്പോൾ ഈ വകഭേദത്തെ തടയാൻ സാധിക്കാതെ വന്നേക്കാമെന്നും മരിയ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.