Covid 4th Wave: ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷം, 13,000 കടന്ന് പ്രതിദിന രോഗികള്‍
വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക് ചൈന. ആശങ്ക പടര്‍ത്തി ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷമായി വ്യാപനം തുടരുകയാണ്.
Covid 4th Wave: വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക് ചൈന. ആശങ്ക പടര്‍ത്തി ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷമായി വ്യാപനം തുടരുകയാണ്.
ഞായറാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 13,000 കടന്നു . കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 13,146 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
Also Read: Covid 4th Wave Symptoms: കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയില്‍ ലോകം, പല്ലുകളിലും മോണകളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾപോലും അവഗണിക്കരുത്
ഒമിക്രോണ്‍ വകഭേദമായ BA 1.1 ആണ് രാജ്യത്ത് വ്യപകമായി പടരുന്നത് . ശനിയാഴ്ച 12,000 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നത് വ്യാപനത്തിന്‍റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഷാങ്ഹായിൽ നിന്നാണ് . നിലവിൽ ഷാങ്ഹായിൽ ലോക്ക്‌ഡൗണ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഷാങ്ഹായിൽ കണ്ടെത്തിയ 8000 പേരിൽ 7788 പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മേഖലയിൽ രോഗവ്യാപനം അതിരൂക്ഷമാവുന്നത് കണക്കിലെടുത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരിയ്ക്കുകയാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ഷാങ്ഹായ് പ്രവിശ്യയിൽ കൂട്ടപരിശോധന നടത്തുകയാണ്. 26 ദശലക്ഷം ജനങ്ങളെയാണ് പരിശോധിക്കുക . രോഗപ്രതിരോധ നടപടികൾക്കായി സൈന്യത്തേയും ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെയും ഷാങ്ഹായിൽ വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക