Beijing : ചൈനയിൽ (China) വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ചൈനയിലെ രണ്ടാമത്തെ നഗരത്തിലും ലോക്ഡൗൺ (Lockdown) ഏർപ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യൻ അതിർത്തി നാട്ടുരാജ്യമായ ഹിലോങ്ജിയാങിലാണ് ലോക്ഡൗൺ  ഏർപ്പെടുത്തിരിക്കുന്നത്. ചൈനയിൽ കോവിഡ് കേസ് വർധിച്ച സാഹചര്യത്തിൽ ലോക്ഡൗൺ  ഏർപ്പെടുത്തന്ന നഗരമാണിത്. 


ALSO READ : Corona Returns in China: ചൈനയിൽ വീണ്ടും കൊറോണ: വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു


ഹിലോങ്ജിയാങിൽ രോഗലക്ഷ്മണങ്ങൾ ഒന്നുമില്ലാതെ ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനകളിൽ ആ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതെ തുടർന്ന് നഗരം അടച്ചിടാൻ തീരുമാനിച്ചത്.


ഹിലോങ്ജിയാങിലെ നിർമാണ മേഖല അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. സൂപ്പർ മാർക്കറ്റകളും മെഡിക്കൽ ഷോപ്പുകളും നിശ്ചിത സമയങ്ങളിൽ മാത്രം പ്രവർത്തിക്കാൻ അനുമതി നൽകിട്ടുണ്ട്.


ALSO READ : Covid & Suicide : കോവിഡ് കാലത്ത് കുട്ടികളിൽ ആത്മഹത്യ പ്രവണതകൾ വർധിച്ചുവെന്ന് പഠനം


നേരത്തെ മംഗോളിയൻ അതിർത്തി നഗരമായ എജിൻ ബാനറിലും വടക്ക് കിഴക്കൻ നാട്ടുരാജ്യമായ ലാൻഷ്യുവിലുമായിരുന്നു കോവിഡ് ബാധയെ തുടർന്ന് ലോക്ഡൗൺ  ഏർപ്പെടുത്തിരുന്നത്.


ലാൻഷ്യുവിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 23 കോവിഡ് കേസുകളാണ്. ലാൻഷ്യവിൽ നിന്നാണ് എജിനിലേക്ക് കോവിഡ് വ്യാപനം ഉണ്ടായതെന്നാണ് പ്രദേശിക സർക്കാരിന്റെ നിഗമനങ്ങൾ.


ALSO READ : China Non- Communist Media : സ്വതന്ത്ര ശബ്ദങ്ങൾ ഉയരണ്ട, കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങൾ നിരോധിക്കാൻ ചൈന പദ്ധതിയിടുന്നു


അതേസമയം കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ചൈനയുടെ തലസ്ഥാന നഗരമായി ബിയ്ജിങിൽ മൈക്രോ തലത്തിൽ ലോക്ഡൗൺ  ഏർപ്പെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.