China Non- Communist Media : സ്വതന്ത്ര ശബ്ദങ്ങൾ ഉയരണ്ട, കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങൾ നിരോധിക്കാൻ ചൈന പദ്ധതിയിടുന്നു

റിപ്പോർട്ടുകൾ അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കാത്ത എല്ലാ മാധ്യമ സ്ഥാപനങ്ങളും വിലക്കാനാണ് സാർക്കാർ ആലോചിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 13, 2021, 12:11 PM IST
  • ഇങ്ങനെയൊരു വിലക്ക് ഏർപ്പെടുത്തിയാൽ അത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വൻ അടിയാകുമെന്നാണ് നിഗമനം.
  • റിപ്പോർട്ടുകൾ അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കാത്ത എല്ലാ മാധ്യമ സ്ഥാപനങ്ങളും വിലക്കാനാണ് സാർക്കാർ ആലോചിക്കുന്നത് .
  • ഇത്തരം വിലക്കുകൾ നിലവിൽ വന്നാൽ ചൈന സർക്കാരിന് ഇപ്പോൾ മാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണം ഇനിയും വർധിക്കും.
  • ചൈന സർക്കാർ വെള്ളിയാഴ്ച ചൈനാസ് നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോം കൗൺസിലിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.
China Non- Communist Media :  സ്വതന്ത്ര ശബ്ദങ്ങൾ ഉയരണ്ട, കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങൾ നിരോധിക്കാൻ ചൈന പദ്ധതിയിടുന്നു

Beijing : കമ്മ്യൂണിസ്റ്റിതര മാധ്യമ സ്ഥാപനങ്ങൾക്ക്  (Non- Communist Media) വിലക്ക് ഏർപ്പെടുത്താൻ ചൈന (China) സർക്കാർ ഒരുങ്ങുന്നു. ഇങ്ങനെയൊരു വിലക്ക് ഏർപ്പെടുത്തിയാൽ അത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും (Freedom of Speech) വൻ അടിയാകുമെന്നാണ് നിഗമനം. റിപ്പോർട്ടുകൾ അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കാത്ത എല്ലാ മാധ്യമ സ്ഥാപനങ്ങളും വിലക്കാനാണ് സാർക്കാർ ആലോചിക്കുന്നത് .

ഇത്തരം വിലക്കുകൾ നിലവിൽ വന്നാൽ ചൈന സർക്കാരിന് ഇപ്പോൾ മാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണം ഇനിയും വർധിക്കും.  ചൈന സർക്കാർ വെള്ളിയാഴ്ച ചൈനാസ് നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോം കൗൺസിലിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. നിർദ്ദേശ പ്രകാരം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വാർത്താ ശേഖരണം, പ്രക്ഷേപണം, വിതരണം എന്നിവയ്ക്ക് സ്വകാര്യ വ്യക്തികളുടെ പണം ഉപയോഗിക്കാൻ പാടില്ല.

ALSO READ: India-China border issue | ഇന്ത്യ-ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് പത്രം

സ്വകാര്യ മാധ്യമസ്ഥാപനങ്ങളുടെ പണം വാർത്താ ശേഖരണം, പ്രക്ഷേപണം, വിതരണം എന്നിവയ്ക്ക്ഉപയോഗിക്കാൻ പാടില്ലെന്നാണ് ചൈനയുടെ നിലപാട്. മാത്രമല്ല വിദേശം മാധ്യമ സ്ഥാപനങ്ങൾ പ്രസിദീകരിച്ച വാർത്തകൾ ഉപയോഗി ക്കുന്നതിൽ നിന്നും മാധ്യമ സ്ഥാപനങ്ങളെ വിലക്കാനും ചൈന ഇപ്പോൾ ആലോചിക്കുന്നുണ്ട് .

ALSO READ: Nobel Prize 2021: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു, പുരസ്കാരം പങ്കിട്ട് 3 പേർ

ഇതിൽ തീരുമാനമായാൽ  ആലിബാബയുടെ ഉടമസ്ഥതയിലുള്ള ഹോങ്കോങ്ങിന്റെ സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനെയും ടെൻസെന്റിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന  സാമ്പത്തിക വാർത്താ സൈറ്റായ കൈക്സിനെയും കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒരു CFR വിശകലനം അനുസരിച്ച്  ചൈന ലോകത്തിലെ ഏറ്റവും നിയന്ത്രിത മാധ്യമ പരിതസ്ഥിതികളിലൊന്നാണ്. വാർത്തകളും ഓൺലൈൻ വെബ്സൈറ്റുകളും ,  സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും നിയന്ത്രിക്കുന്ന സെൻസർഷിപ്പ് ചെയ്യുന്ന രീതികളെ CFR  വിശകലനം ചെയ്തു.

ALSO READ: ഇന്തോ-ചൈന 13ാം കമാണ്ടർ തല ചർച്ച ഇന്ന്, ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്നത് ഇ പാലക്കാട്ടുകാരൻ

ചൈനീസ് മാധ്യമപ്രവർത്തകരെയും മാധ്യമ കമ്പനികളെയും  നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും പുതിയ സംഭവമല്ല. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മറ്റ് ഗൂഗിൾ സേവനങ്ങൾ തുടങ്ങി നിരവധി അമേരിക്കൻ വെബ്‌സൈറ്റുകൾക്ക് ചൈനയിൽ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. വാർത്തകൾ രാജ്യത്തിന്റെ രഹസ്യങ്ങൾ പുറത്ത് വിടുന്നെന്നും, രാജ്യത്തിന് അപകടകരമാക്കുന്നുവെന്നനും ആരോപിച്ചും വാർത്തകൾക്ക് വിളക്കുകൾ ഏർപ്പെടുത്താറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News