Beijing, China:  ചൈനയിലും (China) ഓസ്ട്രലിയയിലും വീണ്ടും കോവിഡ് രോഗബാധ സ്ഥിരീകർക്കാണ് ആരംഭിച്ചതിനെ തുടർന്ന് ഡെൽറ്റ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് ലോകാരോഗ്യ സംഘടനാ പറഞ്ഞു. ഡെൽറ്റ വകഭേദം മൂലം കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനയിൽ വീണ്ടും രോഗം പടർന്ന് പിടിക്കുകയാണ് . ശനിയാഴ്ച 2 പ്രദേശങ്ങളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഫുജിയാൻ പ്രവിശ്യ ചോങ്കിങ് എന്നിവങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നാങ്നിങ് പ്രവിശ്യയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണട്.


ALSO READ: Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ


നാങ്നിങ് പ്രവിശ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 9 ശുചീകരണ തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ പിന്നാലെ 200 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബീജിംഗ്, ചോങ്കിംഗ് എന്നിവിടങ്ങളിലും മറ്റ് അഞ്ച് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ALSO READ: Covid 19 Delta Outbreak : ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധയിൽ വൻ വർധന; സിഡ്‌നിയിൽ ലോക്ഡൗൺ 4 ആഴ്ചത്തേക്ക് കൂടി നീട്ടി


അതെ സമയം കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant) മൂലമുള്ള രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വലിയ രാജ്യമായ ബ്രിസ്ബേനിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് രോഗബാധ വർധിച്ചതിനെ തുടർന്ന് ശനിയാഴ്ചയോടെയാണ് ബ്രിസ്ബേനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.


ALSO READ: Covid 19 Delta Outbreak : കോവിഡ് രോഗബാധ കുറഞ്ഞതിനെ തുടർന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങി മെൽബൺ


ലക്ഷകണക്കിന് ആളുകളാണ് നഗരത്തിൽ നിയന്ത്രണങ്ങളിൽ കഴിയുന്നത്. മൂന്ന് ദിവസത്തേക്കാണ് തത്കാലത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ഒരേ ക്ലസ്റ്ററിൽ  ആറ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളിലും അധ്യാപകരിലുമായി ആണ് രോഗബാധ സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.