Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ

കോവിഡ് രോഗബാധ വർധിച്ചതിനെ തുടർന്ന് ശനിയാഴ്ചയോടെയാണ് ബ്രിസ്ബേനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Written by - Zee Hindustan Malayalam Desk | Last Updated : Jul 31, 2021, 11:32 AM IST
  • കോവിഡ് രോഗബാധ വർധിച്ചതിനെ തുടർന്ന് ശനിയാഴ്ചയോടെയാണ് ബ്രിസ്ബേനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
  • ലക്ഷകണക്കിന് ആളുകളാണ് നഗരത്തിൽ നിയന്ത്രണങ്ങളിൽ കഴിയുന്നത്.
  • മൂന്ന് ദിവസത്തേക്കാണ് തത്കാലത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
  • ശനിയാഴ്ച ഒരേ ക്ലസ്റ്ററിൽ ആറ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ

Brisbane, Australia: കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant) മൂലമുള്ള രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വലിയ രാജ്യമായ ബ്രിസ്ബേനിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് രോഗബാധ വർധിച്ചതിനെ തുടർന്ന് ശനിയാഴ്ചയോടെയാണ് ബ്രിസ്ബേനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ലക്ഷകണക്കിന് ആളുകളാണ് നഗരത്തിൽ നിയന്ത്രണങ്ങളിൽ കഴിയുന്നത്. മൂന്ന് ദിവസത്തേക്കാണ് തത്കാലത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ഒരേ ക്ലസ്റ്ററിൽ  ആറ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളിലും അധ്യാപകരിലുമായി ആണ് രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ: Covid 19 Delta Outbreak : ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധയിൽ വൻ വർധന; സിഡ്‌നിയിൽ ലോക്ഡൗൺ 4 ആഴ്ചത്തേക്ക് കൂടി നീട്ടി

കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant)  മൂലമുള്ള രോഗബാധ രൂക്ഷമാകുന്നതിനെ തുടർന്ന് സിഡ്‌നിയിൽ ലോക്ഡൗൺ നാല് ആഴ്ചകളിലേക്ക് കൂടി നീട്ടിയിരുന്നു.   ബുധനാഴ്ച ഇതുവരെയുള്ളതിൽ ഉയർന്ന കോവിഡ് കണക്കാണ് സിഡ്‌നിയിൽ രേഖപ്പെടുത്തിയത്.  നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗബാധയിൽ കുറവ് വരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ALSO READ: Covid 19 Delta Outbreak : കോവിഡ് രോഗബാധ കുറഞ്ഞതിനെ തുടർന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങി മെൽബൺ

ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു. 12 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 26 നാണ് സിഡ്‌നിയിൽ (Sydney)  ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിന്നീട് രോഗബാധ വൻ തോതിൽ പടരുകയായിരുന്നു.

ALSO READ: Covid 19 Sydney : വീണ്ടും ഉയർന്ന സിഡ്‌നിയിലെ കോവിഡ് കേസുകൾ; അടിയന്തരാവസ്ഥയെന്ന് നേതാക്കൾ

  കോവിഡ് രോഗബാധയുടെ തോത് കുറഞ്ഞതോടെ മെൽബൺ ലോക്ഡൗൺ പിൻവലിച്ചിരുന്നു. ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ആയതിനെ തുടർന്നാണ് തീരുമാനം എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മെൽബൺ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News