Covid Delta Variant : യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള തീരുമാനം 4 ആഴ്ചകൾക്ക് ശേഷം ; ബോറിസ് ജോൺസൺ
മാർച്ച് മുതൽ യുകെയുടെ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമേണ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ജൂൺ 21 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനായിരുന്നു യുകെയുടെ തീരുമാനം.
London: ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ (Covid Restriction) ഒഴിവാക്കുന്നത് 4 ആഴ്ചകൾ കൂടി വൈകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson) അറിയിച്ചു. കോവിഡ് ഡെൽറ്റ വേരിയന്റ് (Covid Delta Variant) മൂലം കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നത് മൂലമാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വൈകുന്നത്.
മാർച്ച് മുതൽ യുകെയുടെ (UK) കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമേണ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ജൂൺ 21 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനും യുകെയുടെ എക്കോണമി പൂർണമായി തുറക്കാനുമായിരുന്നു യുകെയുടെ തീരുമാനം ഇതിന് തിരിച്ചടിയായി ആണ് ഡെൽറ്റ വകഭേദം എത്തിയത്.
ALSO READ: Covid രോഗബാധയിൽ വീണ്ടും വർധന; ഡെൽറ്റ വേരിയന്റ് 60% കൂടുതൽ രോഗം പടർത്തുമെന്ന് യുകെ
ജൂൺ 21 നെ ഫ്രീഡം ഡേ എന്നാണ് യുകെയിൽ പത്രങ്ങൾ വരെ വിശേഷിപ്പിച്ചിരുന്നത്. പൂർണമായി സാമൂഹിക അകാല നിയന്ത്രണങ്ങൾ കൂടി ഒഴിവാക്കുമെന്നും നൈറ്റ് ക്ലബ്ബുകൾ തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 1 മാസം കൂടി നീട്ടിവെച്ചിരിക്കുകയാണ്.
ALSO READ: Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി
ഇപ്പോൾ കാണുന്ന ലക്ഷണങ്ങൾ വെച്ച് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ 4 ആഴ്ചകളിൽ കൂടുതൽ താമസം നേരിടില്ലെന്നും ജൂലൈ 19 ന് മുമ്പ് തന്നെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുമെന്നും അദ്ദേഹം ഇംഗ്ലണ്ടിലെ (England) ജനങ്ങളെ അറിയിച്ചു. മാത്രമല്ല കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നെതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ALSO READ: Covid Delta Variant : എന്താണ് കോവിഡ് 19 ഡെൽറ്റ വേരിയന്റ്? ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയോ?
കോവിഡ് 19 ന്റെ ഡെൽറ്റ വേരിയന്റ് (Delta Variant) ആദ്യമായി കണ്ടെത്തിയത്. പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ യുകെയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. എന്നാൽ വാക്‌സിന്റെ (Covid Vaccine) രണ്ട് ഡോസുകളും ലഭിച്ച ആളുകൾ കൊറോണ വൈറസിന്റെ രണ്ട് വാരിയന്റുകളിൽ നിന്നും സുരക്ഷിതരാണെന്ന് മുമ്പ് തന്നെ ബ്രിട്ടന്റെ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.