Covid: കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി
WHO Chief: കോവിഡ് മരണനിരക്കും ഉയർന്ന് വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും അവീവജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിർദേശിച്ചു.
ജനീവ: കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡിന്റെ പുതിയ തരംഗം ചൂണ്ടിക്കാട്ടി മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ഗെബ്രിയേസസ് വ്യക്തമാക്കി. കോവിഡ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങളിലും ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന നിലയിലേക്ക് കോവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണ്. കോവിഡ് മരണനിരക്കും ഉയർന്ന് വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും അവീവജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിർദേശിച്ചു. നിലവിലെ കോവിഡ് വ്യാപനവും പുതിയ വകേഭദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പരിഗണിച്ച് കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണം. കോവിഡ് വ്യാപനവും പുതിയ പദ്ധതികളും പതിവായി അവലോകനം ചെയ്യണം. കോവിഡ് എമർജൻസി കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേരുകയും കോവിഡ് അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിൽ ആശങ്കയുണ്ട്. BA.4, BA.5 എന്നിവ പോലെയുള്ള ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ ലോകമെമ്പാടുമുള്ള കേസുകളുടെയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും എണ്ണം വീണ്ടും ഉയർത്തുകയാണ്. പരിശോധനയും നിരീക്ഷണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ പല രാജ്യങ്ങളും കുറച്ചു. സംക്രമണം, രോഗ സവിശേഷതകൾ, പ്രതിരോധ നടപടികളുടെ ഫലപ്രാപ്തി എന്നിവയിൽ വേരിയന്റുകളുടെ സ്വാധീനം വിലയിരുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ഫലപ്രദമായി വിന്യസിക്കപ്പെടാത്ത രോഗനിർണയം, ചികിത്സകൾ, വാക്സിനുകൾ എന്നിവയും അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്.
വാക്സിനേഷനും പരിശോധനയും വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ആവശ്യപ്പെട്ടു. വാക്സിനേഷന്റെ പ്രാധാന്യം അദ്ദേഹം വീണ്ടും ഊന്നൽനൽകി വ്യക്തമാക്കി. പരിശോധനകളും നിരീക്ഷണങ്ങളും വീണ്ടും ഏർപ്പെടുത്താനും ഇവയിൽ സംഭവിച്ച കുറവ് പരിഹരിക്കാനും അദ്ദേഹം സർക്കാരുകളെ ഓർമ്മിപ്പിച്ചു. കോവിഡ് വ്യാപനവും ആശുപത്രിവാസവും വർധിക്കുന്നതിന് അനുസരിച്ച് മാസ്കിംഗ്, മെച്ചപ്പെട്ട വെന്റിലേഷൻ, ടെസ്റ്റ് ആൻഡ് ട്രീറ്റ് പ്രോട്ടോക്കോളുകൾ തുടങ്ങിയ നടപടികളും സർക്കാരുകൾ ആരംഭിക്കണം. ആരോഗ്യ ഉപകരണങ്ങളുടെ തുല്യമായ വിതരണം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...