Omicron World Update: ഒമിക്രോണ്‍ പല രാജ്യങ്ങളിലും അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, മുന്നറിയിപ്പ് നല്‍കി WHO

ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.  മഹാമാരിയെ കീഴടക്കിയതായി പ്രഖ്യാപിക്കാന്‍ സമയമായില്ല എന്നും  WHO വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 11:03 PM IST
  • ലോകാരോഗ്യസംഘടന ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ കോവിഡ്-19 നിയന്ത്രണങ്ങൾ വളരെ സാവധാനത്തിൽ ലഘൂകരിക്കാൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Omicron World Update: ഒമിക്രോണ്‍ പല രാജ്യങ്ങളിലും അതിന്‍റെ  ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, മുന്നറിയിപ്പ് നല്‍കി  WHO

Geneva: ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.  മഹാമാരിയെ കീഴടക്കിയതായി പ്രഖ്യാപിക്കാന്‍ സമയമായില്ല എന്നും  WHO വ്യക്തമാക്കി.

ലോകാരോഗ്യസംഘടന (World Health Organisation, WHO) ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍  കോവിഡ്-19  നിയന്ത്രണങ്ങൾ വളരെ സാവധാനത്തിൽ ലഘൂകരിക്കാൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  കൊറോണ വൈറസിന്‍റെ ഉയർന്നവ്യാപനശേഷിയുള്ള   ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും ഇനിയും അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

"എല്ലാ രാജ്യങ്ങളും നിലവില്‍  ഒരേ അവസ്ഥയിലല്ല, പല രാജ്യങ്ങൾക്കും ഇതൊരു പരിവർത്തന ഘട്ടമാണ്.  കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന രാജ്യങ്ങൾ, ആവശ്യമെങ്കിൽ, സമൂഹത്തിന്‍റെ സ്വീകാര്യതയോടെ, നടപടികൾ പുനരാരംഭിക്കുന്നതിനുള്ള ശേഷിയും ഉറപ്പാക്കേണ്ടതുണ്ട്.', WHO ചൂണ്ടിക്കാട്ടി.  മഹാമാരിയെ അതിജീവിച്ചതായി കണക്കുകൂട്ടി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത്  വൈറസ് വ്യാപനത്തിന്  ഇടയാക്കുമെന്നും  WHO മുന്നറിയിപ്പ് നല്‍കി. 

Also Read: Kerala COVID Cases | ഇന്നും അരലക്ഷം പിന്നിട്ട് സംസ്ഥാനത്തെ കോവിഡ് കണക്ക്; TPR 42.86 ശതമാനം

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസും  (Tedros Adhanom Ghebreyesus) ചില രാജ്യങ്ങളിൽ  COVID-19 മരണസംഖ്യയിൽ ഉണ്ടായിരിയ്ക്കുന്ന തുടർച്ചയായ വർദ്ധനവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

പാൻഡെമിക്കിൽ നിന്ന് കരകയറാന്‍ സ്വന്തം പാത തിരഞ്ഞെടുക്കണമെന്നും  മറ്റുള്ളവരുടെ  നടപടികള്‍  അന്ധമായി പിന്തുടരരുതെന്നും ആഗോള ആരോഗ്യ ഏജൻസി രാജ്യങ്ങളോട് അഭ്യർത്ഥിച്ചു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News