കോവിഡ് രോഗികളിലെ രോഗലക്ഷണം രണ്ട് വർഷത്തോളം നിലനിൽക്കുമെന്ന കണ്ടെത്തലുമായി ഒരു പഠനം . ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച പുതിയ വിവരം . കോവിഡ് ബാധിച്ച ഭൂരിഭാഗം പേർക്കും വിവിധ അവയവങ്ങളെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പഠനം .


COMMERCIAL BREAK
SCROLL TO CONTINUE READING

 കോവിഡിന്റെ വിവിധ ലക്ഷണങ്ങളിൽ ഒരെണ്ണമെങ്കിലും പകുതിയോളം പരിൽ രണ്ട് വർഷം വരെ  നീണ്ടുനിൽക്കും . കിതപ്പ്,ശ്വാസംമുട്ടൽ, ക്ഷീണം,ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങളാണ് കൂടുതലായി കോവിഡ് ബാധിച്ചവരിൽ അവശേഷിക്കുന്നത് .  


ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ കാലങ്ങൾ ആകുമെങ്കിലും ഒരു ലക്ഷണമെങ്കിലും നിരവധി രോഗികളിൽ അവശേഷിക്കുന്നതായി ലാൻസെറ്റ് കണ്ടെത്തി .കോവിഡ് ആദ്യ തരംഗത്തിൽ രോഗബാധിതരായ ചൈനയിലെ 1192 രോഗികളിലാണ് പഠനം നടത്തിയത് . 


ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത് . കോവിഡ് മുക്തരായി ആറ് മാസത്തിന് ശേഷവും ഒരു വർഷത്തിന് ശേഷവും ഇവരിൽ വിശദമായ പഠനം നടത്തി . ഓരോ പഠനം കഴിയുമ്പോഴും ആരോഗ്യനില മെച്ചപ്പെടുന്നെങ്കിലും ഒരു ലക്ഷണമെങ്കിലും രണ്ട് വർഷത്തിന് ശേഷവും അവശേഷിക്കുന്നതായാണ് പഠനം തെളിയിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.