ചൈനയില്‍ നിന്ന് എത്തുന്നവരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി ലോക രാജ്യങ്ങള്‍
Covid Tests compulsory for air passengers from China: ചൈനയില്‍ നിന്നും ഇറ്റലിയിലെ മിലാനില്‍ വന്ന രണ്ട് വിമാനങ്ങളില്‍ ഉണ്ടായിരുന്ന പകുതി യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആദ്യ വിമാനത്തിലെ 92 യാത്രക്കാരില്‍ 38% പേര്‍ക്കും രണ്ടാമത്തെ വിമാനത്തിലെ 52% യാത്രക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
Covid Tests compulsory for air passengers from China: ചൈനയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാത്രമല്ല അവിടത്തെ ആശുപത്രികളിലെ മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത വിധം മരണങ്ങളും സംഭവിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. സാഹചര്യം വളരെ മോശമായിരുന്നിട്ടു കൂടി മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും നിര്‍ത്തലാക്കുന്നതായി കഴിഞ്ഞ ദിവസം ചൈന പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് അമേരിക്ക, ജപ്പാന്‍, ഇറ്റലി, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Also Read: ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കും ; ആശങ്ക വേണ്ട ജാഗ്രത മതി: ആരോഗ്യ മന്ത്രാലയം
ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ആവശ്യമാണ്. അതായത് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉള്ള യാത്രക്കാര്‍ക്ക് മാത്രമേ ചൈനയില്‍ നിന്നും വിമാനമാര്‍ഗം വരാന്‍ കഴിയൂവെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. അതുപോലെ ചൈനയില്‍ നിന്നും വരുന്ന എല്ലാ യാത്രക്കാരെയും കോവിഡ് ടെസ്റ്റ് നടത്താന്‍ ഇറ്റലിയും തീരുമാനിച്ചിരിക്കുകയാണ്. ഇറ്റലിയുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ നടപടി. ചൈനയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇറ്റലി നേരത്തെ അറിയിച്ചിരുന്നു.
Also Read: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും
ജനുവരി 5 മുതല്‍ ചൈന, മക്കാവു, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ കൊറോണയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയോ കൊറോണ ബാധ ഭേദമായെന്ന് അറിയിക്കുകയോ ചെയ്യണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ മൂന്നാം രാജ്യം വഴി അമേരിക്കയിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കൊറോണ നെഗറ്റീവ് റിപ്പോര്‍ട്ട് ആവശ്യമാണ്.
ഇതിനിടയിൽ ചൈനയില്‍ നിന്നും ഇറ്റലിയിലെ മിലാനില്‍ വന്ന രണ്ട് വിമാനങ്ങളില്‍ ഉണ്ടായിരുന്ന പകുതി യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആദ്യ വിമാനത്തിലെ 92 യാത്രക്കാരില്‍ 38% പേര്‍ക്കും രണ്ടാമത്തെ വിമാനത്തിലെ 52% യാത്രക്കാര്‍ക്കും കൊറോണസ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റലി കര്‍ശന നടപടി സ്വീകരിച്ചത്. ഇതിലൂടെ 2020 ലെ കോവിഡ് സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ഇറ്റലി ശ്രമിക്കുന്നത്. കോവിഡ് മഹാമാരി കാരണം ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്പിലെ ആദ്യ രാജ്യമായിരുന്നു ഇറ്റലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...