Covid 19: അമേരിക്കയിൽ നിന്നെത്തുന്ന കോവിഡ് ചികിത്സ സഹായങ്ങൾ 2 ദിവസം വൈകും
യുഎസ് (US) എയർ ഫോഴ്‌സിന്റെ മൂന്ന് C-5 സൂപ്പർ ഗ്യാലക്സിസികളുംഒരു സി 17 ഗ്ലോബ്മാസ്റ്ററുമാണ് ഇന്ത്യയിലേക്ക് തിരിക്കാനിരുന്നത്.
Washington: കോവിഡ് (Covid 19) ചികിത്സ സാഹായങ്ങളുമായി ഇന്ത്യയിലേക്ക് തിങ്കളാഴ്ച തിരിക്കാനിരുന്ന യുഎസ് എയർ ഫോഴ്‌സിന്റെ വിമാനങ്ങൾ ബുധനാഴ്ച്ച വരെ വൈകുമെന്ന് പെന്റഗൺ അറിയിച്ചു. അറ്റകുറ്റപണികൾ നടക്കുന്നത് മൂലമാണ് ചികിത സാഹായങ്ങൾ വൈകാൻ കാരണമാകുന്നത്. ബുധനാഴ്ച തന്നെ വിമാനം യുഎസിൽ നിന്ന് തിരിക്കുമെന്നും പെന്റഗണിന്റെ വക്താവ് അറിയിച്ചു.
ഇത് വരെ യുഎസ് എയർ ഫോഴ്‌സിന്റെ 2 വിമാനങ്ങൾ കോവിഡ് ചികിത്സ സഹായവുമായി ഇന്ത്യയിലെത്തി കഴിഞ്ഞു. യുഎസ് (US) എയർ ഫോഴ്‌സിന്റെ മൂന്ന് C-5 സൂപ്പർ ഗ്യാലക്സിസികളുംഒരു സി 17 ഗ്ലോബ്മാസ്റ്ററുമാണ് ഇന്ത്യയിലേക്ക് തിരിക്കാനിരുന്നത്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സ ഉപകരണങ്ങൾക്ക് ഉണ്ടായ ക്ഷാമത്തെ തുടർന്നാണ് അമേരിക്ക ഇന്ത്യയിലേക്ക് ചികിത്സ സഹായങ്ങൾ എത്തിക്കാൻ തീരുമാനിച്ചത്.
ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
എന്നാൽ ഇത് മാറ്റിവെച്ചത് ഇന്ത്യയുടെ ആരോഗ്യ മേഖലയെ എത്രത്തോളം ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്താക്കിയിട്ടില്ല. ലോകത്തിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഓക്സിജനും, റെമഡിസിവിർ പോലുള്ള മരുന്നുകൾക്കും വൻ ക്ഷാമമാണ് നേരിട്ട് കൊണ്ടിരുന്നത്. ഇതിനടിയിലാണ് സഹായഹസ്തവുമായി അമേരിക്കയും മറ്റ് പല രാജ്യങ്ങളും മുന്നോട്ട് വന്നത്.
കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്ക 100 മില്യൺ ഡോളർ വില വരുന്ന കോവിഡ് ചികിത്സ ഉപകരണങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചിരുന്നു. ഇതിൽ ആദ്യ രണ്ട് ഘട്ട സഹായങ്ങൾ നേരത്തെ തന്നെ എത്തിച്ചിരുന്നു. ഇതിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്‌ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അത്കൂടാതെ അമേരിക്കയുടെ (America) ആസ്ട്രസെനെക്കാ വാക്‌സിൻ നിർമ്മാണത്തിനായുള്ള സാധനങ്ങളും ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് 20 മില്യൺ വാക്‌സിൻ ഡോസുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് സാധിക്കും.
അതുകൂടാതെ ഇന്ത്യയിൽ കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര സഹായം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. വാക്സിൻ എത്തിക്കുന്നത്ത വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് കൃഷ്ണമൂർത്തി ബൈഡനെ കണ്ടത്. ബൈഡനോട് ഇന്ത്യയിലേക്ക് നല്‍കുന്ന വാക്സിന്‍ (vaccine) സഹായം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...