വാക്കുകൾക്ക് അതീതമാണ് ചില ബന്ധങ്ങൾ. അവിടെ സൗന്ദര്യത്തിനോ മറ്റു സങ്കൽപ്പങ്ങൾക്കോ സ്ഥാനമില്ല. മനുഷ്യരിൽ മാത്രമല്ല പലപ്പോഴും മൃ​ഗങ്ങൾക്കിടയിലും വാക്കുകളാൽ വിശദീകരിക്കാൻ കഴിയാത്തവിധം ചില അപൂർവ്വ കൂടിക്കാഴ്ച്ചകളും ബന്ധങ്ങളും ഉണ്ടാകാറുണ്ട്. വേട്ടക്കാർ തന്റെ ഇരയുമായി ചങ്ങാതം കൂടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ലോകത്തിന് സ്നേഹത്തിന്റെ അർത്ഥം മനസ്സിലാക്കി കൊടുത്ത ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്. അത്തരത്തിൽ അപൂർവ്വമായ ഒരു ചങ്ങാത്തത്തിന്റെ ഒരു വീഡിയോ ആണ്  സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പശുവും പാമ്പും കണ്ടുമുട്ടുന്നു. എന്നാൽ കാണുന്നവരാരും ചിന്തിക്കുക അവർ തമ്മിൽ അക്രമം നടക്കും എന്നാണ്. എന്നാൽ നടന്നത് മറിച്ചാണ്. ആദ്യം പാമ്പിനെ കണ്ട പശു ഒന്നു ഭയന്നെങ്കിലും പിന്നീട് പതിയെ പാമ്പിനെ താനുമായി ഇണക്കി എടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. പത്തി വിടർത്തി നിൽക്കുന്ന പാമ്പ് പശുവിന് നേരെ ചെല്ലുന്നു. എന്നാൽ പശു അതിനോട് തന്റേതായ രീതിയിൽ സ്നേഹം പ്രകടിപ്പിച്ചു. ആ സ്നേഹപ്രകടനം പാമ്പും അം​ഗീകരിക്കുന്നതും ആസ്വദിക്കുന്നതുമായി നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഐഎഫ്എസ് ഓഫീസർ ആയ സുശാന്ത നന്ദയാണ് ഈ അപൂർവ്വ സം​ഗമത്തിന്റെ വീഡിയോ പങ്കുവെച്ചത്.



വിശദീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന അടിക്കുറിപ്പും അദ്ദേഹം വീഡിയോയ്ക്ക് നൽകി. ശുദ്ധമായ സ്നേഹത്തിലൂടെ നേടിയ വിശ്വാസമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമ്മന്റുകളുമായി എത്തുന്നത്. അവിശ്വസനീയവും അതിശയകരവുമാണ്, “പശുവിന്റെയും സർപ്പത്തിന്റെയും വിവരണാതീതമായ ബന്ധം, അതിശയകരമായ വീഡിയോ, എല്ലാ മനുഷ്യർക്കും പ്രചോദനം എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.