യമൻ തീരത്തെത്തി തേജ് ചുഴലിക്കാറ്റ്. അൽ മഹ്റ ഗവർണറേറ്റിൽ മണ്ണിടിച്ചിൽ സംഭവിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.ഒമാനിലെ ദോഫർ ഗവർണറേറ്റിലും അൽ വുസ്തയുടെ തെക്കൻ പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴയുണ്ടാകും. അൻപത് മുതൽ 200 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.  


COMMERCIAL BREAK
SCROLL TO CONTINUE READING

50 മുതൽ അറുപത് നോട്ടിക്കൽ മൈൽ വേ​ഗത്തിൽ കാറ്റടിക്കാൻ സാധ്യതയെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വാദികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാവിക്കണമെന്നും നിർദ്ദേശം. കടൽ പ്രക്ഷുഭതമായി തിരമാലകൾ എട്ട് മീറ്റർ വരെ  ഉയരുമെന്നാണ് സൂചന. കടലിലും തീരപ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും സിഎഎ നിർദേശിച്ചു.   


ALSO READ: സംസ്ഥാനത്ത്‌ ഇന്നും കനത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത


അതേസമയം കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര തീരദേശ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.