ന്യുയോർക്ക്:  കോറോണ വൈറസ് അമേരിക്കയെ മുറുക്കെ പിടിച്ചിരിക്കുകയാണ്.  ദിവസങ്ങൾ കഴിയുന്തോറും മരണനിരക്ക് കൂടികൊണ്ടിരിക്കുകയാണ്.  63580 പേരാണ് ഇതുവരെ കോറോണ ബാധിച്ച് അമേരിക്കയിൽ മരണമടഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ മാത്രം 1925 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  മൊത്തം 10, 89,150 പേർക്ക് കോറോണ ബാധിച്ചതിൽ 1,51,489 പേർക്കാണ് രോഗമുക്തി നേടാൻ കഴിഞ്ഞത്.  8,74, 081 പേർ ഇപ്പോഴും ചികിത്സയിലാണ്.  


Also read: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‌തിന് കൊറോണ സ്ഥിരീകരിച്ചു!!


അമേരിക്കയിൽ കൂടുതൽ ജീവഹാനി സംഭവിച്ചിരിക്കുന്നത് ന്യുയോർക്കിൽ ആണ്. 23,780 പേരാണ് ഇവിടെ കോറോണ ബാധിച്ച് മരിച്ചത്.  വിയറ്റ്നാമിലെ പത്തുവർഷത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ കോറോണ ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.