മാനെന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന രൂപം എന്താണ്? നിഷ്കളങ്കമായ മുഖവും വശ്യതയുമൊക്കെയാണല്ലേ...കൊച്ചുനാളിലെ വിവിധ ജീവജാലങ്ങളെ നമ്മൾ അവ കഴിക്കുന്ന ഭക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സസ്യബുക്ക്, മാംസബുക്കുകൾ എന്നിങ്ങനെ വേർതിരിച്ചു പഠിച്ചിട്ടുണ്ട്. അന്ന് സസ്യാഹാരം മാത്രം കഴിക്കുന്ന മൃ​ഗമായാണ് നമ്മൾ മാനിനെ കുറിച്ച് പഠിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനിന്റെ ചിത്രങ്ങൾ കാണുമ്പോഴും പൊതുവിൽ അവ പുൽതകിടിയിൽ മേയുന്നതും പുല്ല് തിന്നുന്നതുമൊക്കെയാണ് കാണാറ്. എന്നാൽ ഇവിടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ഭയങ്കരനായ ഒരു മാനിന്റെ വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാണുമ്പോൾ മുഖത്ത് ആ വശ്യതയും നിഷ്കളങ്കതയും എല്ലാം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും സൂക്ഷിച്ചു നോക്കുമ്പോൾ ആരും ആദ്യം ഒന്നു പകച്ചു പോകും.


 



ഒരു പാമ്പിനെ കക്ഷി നിന്ന നിൽപ്പിൽ കടിച്ചു തിന്നുകയാണ്.  ചുറ്റുമുള്ളതൊന്നും കാണാതെ ആസ്വദിച്ച് ആണ് കഴിക്കുന്നത്.യാത്രക്കിടെ യാദ്യശ്ചികമായാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സാമാന്യം നീളമുള്ള ഒരു പാമ്പിനെ സാവാധാനം ചവച്ചരച്ച് മുഴുവനായി കഴിക്കുകയാണ് മാന്‍. ഐഎഫ്എസ്  ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകമാണ് വിഡീയോ വൈറലായത്. 


മൃ​ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറാറുള്ളത്. അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു കരടിയുടെ രസകരമായ  വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.  അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. കടലിൽ ഒരു കുളിയും പാസാക്കി ചാടി പോകുന്ന കരടിയാണ് വീഡിയോയിലുള്ളത്. ഒപ്പം വേറെ കുറച്ച് ആളുകളെയും വീഡിയോയിൽ കാണാം.


ആളുകളും അതിനെ കണ്ട് ഭയക്കുന്നില്ല എന്നതും വീഡിയോയുടെ പ്രത്യേകതയാണ്. 20 ലക്ഷത്തിലധികം പേരാണ് വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്. കഴിഞ്ഞ ദിവസം 11 മണിക്ക് ട്വീറ്റ് ചെയ്ത വീഡിയോക്ക് ഇതുവരെ 569 റീ ട്വീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. 2957 പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്.Cdawg എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. അതേസമയം കരടി എങ്ങനെ കടലിൽ എത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കരടി വെക്കേഷനിൽ ആയിരിക്കാം എന്നാണ് വീഡിയോ കണ്ട് കമൻറിട്ടവർ പറഞ്ഞത്. സംഭവം എന്തായാലും വൈറൽ ലിസ്റ്റിൽ കയറിപറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.