Covid Update: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിന് കോവിഡ് സ്ഥിരീകരിച്ചു. ആർഡേൺ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജസീന്ദ ആർഡേണിന്‍റെ പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡിന് കരോണ സ്ഥിരീകരിച്ചതോടെ ഞായറാഴ്ച മുതൽ ആർഡെൺ  അവളുടെ വെല്ലിംഗ്ടൺ വസതിയിൽ ഐസോലേഷനില്‍ കഴിയുകയായിരുന്നു.  'എത്ര മികച്ച ശ്രമങ്ങൾ നടത്തിയിട്ടും 'നിർഭാഗ്യവശാൽ' താനും കുടുംബത്തിലെ മറ്റുള്ളവരും കോവിഡ്  പോസിറ്റീവ് ആയതായി അവര്‍ അറിയിച്ചു. ഒപ്പം തന്‍റെ കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇവരുടെ മൂന്ന് വയസ്സുള്ള മകൾ നെവിന്  ബുധനാഴ്ച  കോവിഡ് സ്ഥിരീകരിച്ചിരുന്നു.


Also Read:   Covid; ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു


നിലവില്‍ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമണുള്ളതെന്നും ഏഴ് ദിവസം വീട്ടിൽ പൂർണവിശ്രമം തേടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


ന്യൂസിലാൻഡിലെ ആരോഗ്യ നിയമങ്ങൾ അനുസരിച്ച്, വീട്ടിലെ ആരെങ്കിലും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന്  സ്ഥിരീകരിച്ചാല്‍  മറ്റുള്ളവരും ഏഴ് ദിവസത്തേക്ക്  ഐസോലേഷനില്‍  കഴിയണം.


അതേസമയം, കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് ന്യൂസിലാന്‍ഡ്‌. കൊറോണയെ തടുക്കുന്ന കാര്യത്തില്‍ ജസീന്ദ കാട്ടിയ ഭരണമികവ്  ലോകപ്രശംസ നേടിയിരുന്നു. ജസീന്ദയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട കര്‍ശന തീരുമാനങ്ങള്‍ രാജ്യത്ത് കോവിഡ്  വ്യാപനം തടുക്കുന്നതിനും മരണസംഖ്യ കുറയ്ക്കുന്നതിനും സഹായകമായി.


എന്നാല്‍, അടുത്തിടെ  പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌ മറ്റൊന്നാണ്.  രാജ്യത്ത്  ഒമിക്രോൺ വ്യാപനം ഏറെ ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കനുസരിച്ച് 50,000ത്തിലധികം കേസുകളാണ് ന്യൂസിലാൻഡിൽ രേഖപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.