`കൈലാസ`ത്തിലേയ്ക്ക് ഭക്തര്‍ക്ക് സ്വാഗതം, ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് നിത്യാനന്ദ
അടിക്കടി പുരോഗതിയുടെ പാതയില്‍ സ്വാമി നിത്യാനന്ദയുടെ കൈലാസ രാജ്യം....!
അടിക്കടി പുരോഗതിയുടെ പാതയില്‍ സ്വാമി നിത്യാനന്ദയുടെ കൈലാസ രാജ്യം....!
'റിസർവ് ബാങ്ക് ഓഫ് കൈലാസ' ( Reserve Bank of Kailasa) സ്ഥാപിക്കുകയും 'കൈലാസിയൻ ഡോളര്‍' പുറത്തിറക്കുകയും ചെയ്ത സ്വാമി ഇപ്പോള്‍ അടുത്ത നടപടികളിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. തന്‍റെ സാമ്രാജ്യത്തിലേയ്ക്ക് ഭക്തരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സ്വാമി നടത്തുന്നത്.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പലായനം ചെയ്ത സ്വാമി ഇക്വഡോറിലാണെന്നാണ് പറയപ്പെടുന്നത്. അവിടെ സ്വന്തമായി ഒരു 'രാജ്യം' സ്ഥാപിച്ചതിന് പിന്നാലെ ആ രാജ്യത്തേക്ക് പര്യടനം നടത്താന്‍ ആളുകളെ സ്വാഗതം ചെയ്തിരിക്കുകയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ.
തന്‍റെ രാജ്യത്തിന് സ്വന്തമായി പാസ്പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും സ്വാമി അവകാശപ്പെടുന്നു. 'കൈലാസ' (Kailasa) എന്ന് പേരിട്ടിരിക്കുന്ന സ്വാമിയുടെ രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് നിത്യാനന്ദ (Nithyananda ) ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ലൈറ്റ് വഴിയാകും കൈലാസയിലേക്കെത്താന്‍ കഴിയുക എന്നാണ് സ്വാമി അറിയിച്ചിരിക്കുന്നത്. നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം സംബന്ധിച്ച വീഡിയോയും ഇപ്പോള്‍ വൈറലായിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ നിന്നും തന്‍റെ 'കൈലാസത്തേക്ക്' 'ഗരുഡ'എന്ന പേരില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. തന്‍റെ അനുയായികള്‍ക്ക് ഓസ്ട്രേലിയയില്‍ വന്ന ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകള്‍. ഒരു റൂട്ട് മാപ്പും പുറത്തുവിട്ടിട്ടുണ്ട്.
നിലവില്‍ വിദേശികളുടെ സന്ദര്‍ശനം മൂന്ന് ദിവസത്തേക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണവും താമസവും എല്ലാം സൗജന്യമായിരിക്കും. എന്നാല്‍, കൂടുതല്‍ ദിവസം തങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ വിസയ്ക്കായി അപേക്ഷിക്കണമെന്നും സാമി അറിയിച്ചിട്ടുണ്ട്.
Also read: നിത്യാനന്ദയുടെ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' കറന്‍സികള്‍ പുറത്തിറക്കി...!!
പീഡന കേസുകളുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിത്യാനന്ദ, 2019 നവംബര്‍ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും കടന്ന് 6 മാസത്തിനകമാണ് സ്വന്തം രാജ്യം ഇയാള്‍ കെട്ടിപ്പടുക്കുന്നത്. "കൈലാസ" എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ച ഇയാള്‍ ബാങ്ക്, കറന്‍സി, പാസ്പോര്‍ട്ട്, പതാക, ദേശീയ ചിഹ്ന൦ തുടങ്ങി ഒരു സ്വതന്ത്ര രാജ്യത്തിന് അനിവാര്യമായ എല്ലാം തരപ്പെടുത്തി.
അതി സമ്പന്നരും അധികാരത്തിലുള്ളവരും ഉള്‍പ്പെടെ നിരവധി അനുയായികള്‍ ഇയാള്‍ക്കുണ്ട്. ഇവരാണ് ഇക്വഡോറില്‍ ഒരു ദ്വീപ് സ്വന്തമാക്കാന്‍ ഇയാള്‍ സഹായിച്ചതെന്നാണ് പറയപ്പെടുന്നത്.
കൂടുതൽ വാർത്തകൾക്കായി Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy