റിസര്‍വ് ബാങ്ക് ഓഫ് കൈലാസ സ്ഥാപിച്ചു, ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സി.... !! വെളിപ്പെടുത്തലുമായി നിത്യാനന്ദ

തന്‍റെ  സ്വന്തം രാജ്യമായ കൈലാസത്തില്‍ പുതിയ "ബാങ്ക്"  സ്ഥാപിച്ചതായി പ്രഖ്യാപിച്ച്‌ വിവാദ ആള്‍ദൈവം നിത്യാനന്ദ...!!

Last Updated : Aug 17, 2020, 11:58 PM IST
  • റിസര്‍വ് ബാങ്ക് ഓഫ് കൈലാസ സ്ഥാപിച്ചു
  • ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സി..
റിസര്‍വ് ബാങ്ക്  ഓഫ് കൈലാസ സ്ഥാപിച്ചു, ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സി.... !! വെളിപ്പെടുത്തലുമായി   നിത്യാനന്ദ

തന്‍റെ  സ്വന്തം രാജ്യമായ കൈലാസത്തില്‍ പുതിയ "ബാങ്ക്"  സ്ഥാപിച്ചതായി പ്രഖ്യാപിച്ച്‌ വിവാദ ആള്‍ദൈവം നിത്യാനന്ദ...!!

സമൂഹ മാധ്യമത്തിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കൈലാസത്തില്‍ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായി നിത്യാനന്ദ പറയുന്നു. ഗണേശ ചതുര്‍ഥി ദിനത്തില്‍ ബാങ്ക് പുതിയ കറന്‍സി പുറത്തിറക്കും. ബാങ്കിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക  ഇടപാടുകളും നിയമപരമാണെന്നും നിത്യാനന്ദ വ്യക്തമാക്കി.

പെണ്‍കുട്ടികളെ തടവില്‍പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. സ്വന്തമായി 'കൈലാസ'എന്ന ഒരു രാജ്യം സ്ഥാപിച്ചതായി ഇയാള്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ട്രിനിഡാഡ് ആന്‍ ടുബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദയുടെ 'കൈലാസ'യെന്നാണ് അനുമാനം. 

Trending News