Dinga Dinga Disease: പുതിയ രോഗം `ഡിങ്ക ഡിങ്ക`; പേര് പോലെ അത്ര രസമല്ല കാര്യങ്ങൾ, മുന്നൂറോളം പേർ ചികിത്സയിൽ ജാഗ്രത!
Dinga Dinga Mystery Illness: സ്ത്രീകളിലും പെൺകുട്ടികളിലുമാണ് രോഗം പടരുന്നത്. പനി, ശരീരത്തിൽ വിറയൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
ഉഗാണ്ടയിൽ പടർന്നുപിടിച്ച് ഡിങ്ക ഡിങ്ക രോഗം. നിലവിൽ രോഗബാധയെ തുടർന്ന് മുന്നൂറോളം പേർ ചികിത്സ തേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബണ്ടിബ്യൂഗോ എന്ന ജില്ലയിലാണ് കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത്. സ്ത്രീകളിലും പെൺകുട്ടികളിലുമാണ് രോഗം പടരുന്നത്. പനി, ശരീരത്തിൽ വിറയൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
നിലവിൽ രോഗബാധിതർക്ക് ആന്റി ബയോട്ടിക്കുകളാണ് നൽകി വരുന്നതെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. കിയറ്റ ക്രിസ്റ്റഫർ വ്യക്തമാക്കി. ബണ്ടിബ്യൂഗോ ജില്ലയ്ക്ക് പുറത്ത് ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ആരും സ്വയം ചികിത്സയ്ക്ക് മുതിരരുതെന്നും ആശുപത്രിയിലെത്തി ചികിത്സ തേടുന്നവരിൽ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രോഗത്തിന്റെ ഉറവിടത്തെ സംബന്ധിച്ചോ ഇത് എങ്ങനെ പടരുന്നുവെന്നത് സംബന്ധിച്ചോ വ്യക്തത കൈവന്നിട്ടില്ല. രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തുകയാണ്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
ALSO READ: നിയന്ത്രണങ്ങളില്ല; ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഡിങ്ക ഡിങ്ക ബാധിച്ചവരിൽ ഡാൻസിങ് പ്ലേഗ് എന്നറിയപ്പെട്ട 1518ൽ ഫ്രാൻസിലെ സ്റ്റ്രാസ്ബർഗിൽ കണ്ടെത്തിയ രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. രോഗബാധിതർ നിർത്താതെ നൃത്തംചവിട്ടുന്നത് പോലെ തുള്ളിക്കൊണ്ടിരുന്നതിനാലാണ് ഡാൻസിങ് പ്ലേഗ് എന്ന പേര് വന്നത്. ഇത് മരണത്തിന് വരെ കാരണമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.
പനി, ചുമ, തലവേദന, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഡിങ്ക ഡിങ്ക മൂലം ശ്വസനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധിതരുടെ സാമ്പിളുകൾ ശേഖരിച്ച് രോഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.