Disease x, ആഫ്രിക്കൻ കാടുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ആ വൈറസ്
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസുകളുടെ പട്ടിക പുറത്തു വിട്ടത് ഐക്യരാഷ്ട്രസഭയായിരുന്നു.
കോംഗോ: ദൂരെ...ദൂരെ കുന്നുകൾക്കും പുഴകൾക്കുമപ്പുറം നിഗൂഢതകളുടെ മൊത്ത കണക്കുകളും പേറി നിൽക്കുന്ന കാടുകൾ. പച്ചപ്പ് ഇനിയും ബാക്കിയാക്കി. ഒരു ജനതയുടെ മുഴുവൻ ദാഹത്തെ മാറ്റാൻ കാത്ത്‌വെച്ചതൊക്കെയും നൽകിയ പ്രകൃതി ആഫ്രിക്കൻ കാടുകൾ. മഴയില്ലാത്ത നാടിന്റെ പേരിലെ മഴയുള്ളയിടം. മുന്നറിയിപ്പുകൾ തുടരെ കിട്ടുമ്പോഴും വെട്ടിക്കേറുന്നു അധിനിവേശം ഒരു ഭൂഖണ്ഡത്തിനെ മുഴുവനായി ഇല്ലാതാക്കുകയാണ്. പിന്നെ പതിയെ മനുഷ്യരാശിയെയും നിഷ്കരുണം കൊന്ന് കളഞ്ഞേക്കാം.
ALSO READ:കൊറോണയേക്കാള്‍ ഭീകരന്‍, എബോളയേക്കാള്‍ അതിവിനാശകാരി, വരുന്നു Disease X..!
എവിടെയാണ്....എവിടെയാണ് African ഉഷ്ണമേഖലാ കാടുകളെ പറഞ്ഞതെന്ന് ഒാർമിക്കുകയായിരുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ആ വൈറസുകളുടെ പട്ടിക പുറത്തു വിട്ടത് ഐക്യരാഷ്ട്രസഭയായിരുന്നു. ആ വാർത്തയിലാണ് സാം കൈലിയുടെ സി.എൻ.എൻ ലേഖനം കണ്ടത്. ലോകത്തുണ്ടാകുന്ന ചില വൈറസുകളുടെ(Virus) എങ്കിലും ഉറവിടം അറിഞ്ഞോ അറിയാതെയോ ആഫ്രിക്കൻ രാജ്യങ്ങളിലേതെങ്കിലുമായി പോവുന്നത് എന്തുകൊണ്ടെന്നാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ. വിചിത്രമാണ് കാരണം കാരണങ്ങൾ വിരൽ ചൂണ്ടുന്നത് വനശീകരണത്തിലേക്കും,ആവാസ വ്യവസ്ഥകളുടെ തകർച്ചയിലേക്കുമാണ്.
ഇത്തൊരുമൊരു ചർച്ച ഉയർന്നു വരുന്നതിനിടയിലാണ് അതുമെത്തിയത്. Disease x പേര് പോലെ തന്നെ നിഗൂഡമായൊരു വൈറസ്. എങ്ങിനെ? എപ്പോൾ? എന്താവും? സർവ്വവും പിടികിട്ടാത്ത സമസ്യ. വെറും കെട്ടുകഥയെന്ന് പലരും പറഞ്ഞപ്പോഴും. ആ ശാസ്ത്രഞ്ജൻ മാത്രം അതിന് ഒരുക്കമായിരുന്നില്ല. പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയംബെ താംഫ്. എബോളെയെ കണ്ടെത്തിയ അതേ ബുദ്ധിരാക്ഷസൻ തന്നെ. അദ്ദേഹം തന്നെ അതും കണ്ടെത്തി വീണ്ടുമൊരു അഞ്ജാത വൈറസ് കൂടി മനുഷ്യരാശിക്ക് മേൽവരുന്നു. സൂക്ഷിക്കുക.
ALSO READ:വർഷത്തെ ആദ്യ ദിനം WHO പുറത്തുവിട്ടു സന്തോഷ വാർത്ത! ഇന്ത്യയ്ക്കും ഇന്ന് സുപ്രധാന ദിനം!
എല്ലാം തുടങ്ങിയ ദിവസം പ്രൊഫസർ ഒാർമിക്കുകയായിരുന്നു. കോംഗോയിലെ(Congo) ആശുപത്രിയിൽ ഒരു രോഗിയെത്തി രക്തസ്രാവത്തോടെയുള്ള കടുത്ത പനിയായിരുന്നു ലക്ഷണം. എബോളയുടെ അതേ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ രോഗിയുടെ സാമ്പിൾ കോംഗോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോ മെഡിക്കൽ റിസർച്ചിലേക്ക് അയച്ചു. അതിജാഗ്രതയിൽ ഒന്നിലധികം അസുഖങ്ങൾക്കുള്ള ടെസ്റ്റുകൾ അതേ സാമ്പിൾ ഉപയോഗിച്ച് നടത്തി. ഫലം വിചിത്രമായിരുന്നു. എല്ലാ ടെസ്റ്റുകളും നെഗറ്റീവ്. അതോടെ ആ സ്ത്രിയെ ബാധിച്ച വൈറസും അഞ്ജാതമായി മാറി. അതാണ് ഡിസീസ് എക്സ്(Disease X).
ALSO READ: UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും
ആഫ്രിക്കയിലെ വൈറസ് ഒൗട്ട് ബ്രേക്കുകൾ ആ ജനതക്ക് പുതുമയല്ല. എബോള(Ebola) രാജ്യത്തെ കൊന്ന് തിന്നപ്പോൾ ഒരു കൂട്ടം ശാസ്ത്രഞ്ജൻമാർ നടത്തിയ പഠനത്തിൽ അത് വ്യക്തമായി. ഐക്യരാഷ്ട്ര സഭ(UN) മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. വൈറസുകളുടെ ഉത്ഭവം ആഫ്രിക്കൻ കാടുകളാണ്. വനനശീകരണം കാടുകളുടെ വേരറത്തു കൊണ്ടിരിക്കുന്നു. ഇനിയുമത് തുടർന്ന് മൃഗങ്ങൾ കൂട്ടത്തോടെ പുറത്തേക്കെത്തും അവക്കൊപ്പം മില്യൺ വൈറസുകളും മനുഷ്യരാശിക്ക് മേൽ പതിക്കും. അതിജാഗ്രത വേണം. ജനമത് കേട്ടോ എന്ന് അറിയില്ല. ഏപ്പോഴെങ്കിലും കേൾക്കുമോ. 1.67 മില്യൺ അഞ്ജാത വൈറസുകളാണ് ലോകത്തുള്ളത്. കണ്ട് പിടിക്കപ്പെട്ടവക്ക് പോലും ഇത്രയും പ്രഹര ശക്തിയുണ്ടെങ്കിൽ മറ്റുള്ളവ എത്ര ഭീകരമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA