കൊറോണയേക്കാള്‍ ഭീകരന്‍, എബോളയേക്കാള്‍ അതിവിനാശകാരി, വരുന്നു Disease X..!

കൊറോണയെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന,  എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയായ  ഒരു  പുതിയ വൈറസിന്‍റെ മുന്നറിയിപ്പ്...!!

Written by - Zee Malayalam News Desk | Last Updated : Jan 6, 2021, 11:39 PM IST
  • മറ്റൊരു അതിവിനാശകാരിയായ വൈറസ് കൂടി ലോകമാകെ പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പ്
  • കൊറോണ വൈറസ് പോലെ അതിവേഗത്തില്‍ വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും അതിമാരകമായ ഈ പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പില്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
  • അതിവേ​ഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോ​ഗത്തിന് "ഡിസീസ് എക്സ്" (Disease X) എന്നാണ് നിലവില്‍ ലോകാരോ​ഗ്യസംഘടന നല്‍കിയിരിക്കുന്ന പേര്.
കൊറോണയേക്കാള്‍ ഭീകരന്‍, എബോളയേക്കാള്‍ അതിവിനാശകാരി, വരുന്നു Disease X..!

Geneva: കൊറോണയെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന,  എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയായ  ഒരു  പുതിയ വൈറസിന്‍റെ മുന്നറിയിപ്പ്...!!

ലോകത്തെ ഭീതിയിലാക്കിയിരിയ്ക്കുന്ന കോവിഡ്-19 എന്ന  മഹാമാരിയില്‍ നിന്ന് മുക്തി നേടാന്‍ വാക്സിന്‍ എത്തിയെന്ന് ആശ്വസിക്കുന്നതിനിടെയാണ്  മറ്റൊരു അതിവിനാശകാരിയായ വൈറസ് കൂടി ലോകമാകെ പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത്‌.

കൊറോണ വൈറസ്  (Corona Virus) പോലെ അതിവേഗത്തില്‍  വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും അതിമാരകമായ ഈ പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പില്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.  അതിവേ​ഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോ​ഗത്തിന് "ഡിസീസ് എക്സ്"  (Disease X) എന്നാണ് നിലവില്‍ ലോകാരോ​ഗ്യസംഘടന ( World Health Organization, WHO) നല്‍കിയിരിക്കുന്ന പേര്.

എബോള വൈറസ് (Ebola Virus) കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് 'ഡിസീസ് എക്‌സ്' എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . 1976 ല്‍ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയംബെ താംഫും  (Professor Jean-Jacques Muyembe Tamfum) ആണ് അജ്ഞാത രോഗഹേതുവായ എബോള വൈറസിനെ കണ്ടെത്തിയത്. 

അതിമാരകമായ ഈ പുതിയ വൈറസിന്‍റെ ഉത്ഭവം ആഫ്രിക്കയിലെ ട്രോപ്പിക്കല്‍ വനമേഖലയില്‍ നിന്നാകുമെന്നാണ് ജീന്‍ ജാക്വസിന്‍റെ  മുന്നറിയിപ്പ്. ഈ വൈറസ് ഒരുപക്ഷെ ഒരു മഹാദുരന്തത്തിന് വഴി വച്ചേക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.  മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും കൂടുതല്‍ മഹാമാരികള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിച്ചതായും ജീന്‍ ജാക്വസ് മുന്നറിയിപ്പ് നല്‍കുന്നു. 

ഇതിനോടകം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍  (Congo) ഈ  പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തുകയും ചെയ്തിരിയ്ക്കുകയാണ്.

Also read: Covid Update: കോവിഡ്‌ പരിശോധന കുറയുന്നു, രോഗമുക്തി നേടിയവര്‍ അയ്യായിരത്തിലധികം

രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു ഇയാളില്‍ കണ്ട രോഗലക്ഷണം. എബോള ടെസ്റ്റ് അടക്കമുള്ള  പരിശോധനകള്‍ നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് "ഡിസീസ് എക്‌സ്" ബാധിച്ച  ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.

Also read: വർഷത്തെ ആദ്യ ദിനം WHO പുറത്തുവിട്ടു സന്തോഷ വാർത്ത! ഇന്ത്യയ്ക്കും ഇന്ന് സുപ്രധാന ദിനം!

കോവിഡ് വളരെ വേഗം  വ്യാപിക്കുന്ന ഒന്നാണ്.  എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50 മുതല്‍ 90 ശതമാനം വരെ മരണം സംഭവിക്കുമെന്ന് ഉറപ്പാണ്‌.  എന്നാല്‍, ഈ രണ്ട് വൈറസിനേക്കാളും  അതിഭീകരമാണ് പുതിയ രോഗം "ഡിസീസ് എക്‌സ്". ഇത്  മഹാദുരന്തത്തിന് വഴിവെക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആകും പുതിയ വൈറസും മനുഷ്യരിലേക്ക് പകരുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News