ചൈനയിലെ കൊറോണ വൈറസ് (Covid19) ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യാക്കാരുടെ അഭിവാദന ശൈലി കടമെടുക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രിരംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കാശിലൂടെ കൊറോണ: 3000 യുവാന്‍ ചാമ്പലാക്കി യുവതി!


ഇനിമുതല്‍ ആളുകളെ സ്വീകരിക്കാന്‍ ഹസ്തദാനം ഒഴിവാക്കി ഇന്ത്യാക്കാരെപ്പോലെ കൂപ്പുകൈ ഉപയോഗിക്കാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്‍റെ ജനതയോട് ആഹ്വാനം ചെയ്തത്.  


അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം നെതന്യാഹു ആവശ്യപ്പെട്ടത്.


Also read: മികച്ച ആരോഗ്യ മേഖല; സ്റ്റാറായി കേരളം


കൂടാതെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിലവില്‍ 15 പേര്‍ക്കാണ് ഇസ്രയേലില്‍ കൊറോണ ബാധഏറ്റിരിക്കുന്നത്.  കൂടാതെ 7000 പേര്‍ നിരീക്ഷണത്തിലുമാണ്.


അതുകൊണ്ടുതന്നെ അയ്യായിരം പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇസ്രയേലില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.