ന്യൂഡല്‍ഹി: വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളം മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് സ്വകാര്യ മാധ്യമ സ്ഥാപനം.
ചാനല്‍ ചര്‍ച്ചയിലായിരുന്നു ഈ പരാമര്‍ശം. ചര്‍ച്ചയില്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബൊധ് റായ്, ഡോ. ഷാഹിദ് ജമാല്‍എന്നിവര്‍ പങ്കെടുത്തിരുന്നു.
Also read: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ദുബായില്‍ Corona സ്ഥിരീകരിച്ചു
ചര്‍ച്ചയില്‍ അവതാരകയാണ് വൈറസ് രോഗങ്ങളെ കേരളം ചെറുത്ത മാതൃക ചൂണ്ടിക്കാണിച്ചത്. കേരളത്തെ മൂന്ന് വൈറസുകള്‍ ബാധിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം കടുത്ത രീതിയില്‍ പോരാടി കേരളം കരകയറിയെന്നും അവതാരക പറഞ്ഞു.
നിപ, സിക, കൊറോണ (Covid19) എന്നീ വൈറസുകളോടാണ് കേരളം പൊരുതി ജയിച്ചത്. കേരളത്തിന്‍റെ ഈ മാതൃകയില്‍ നിന്നും എന്താണ് പഠിക്കേണ്ടതെന്ന് അവതാരക പാനലിസ്റ്റുകളോട്ചോദിച്ചു.
അതിന് മറുപടിയായി ആരോഗ്യ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീല്‍ പറഞ്ഞത്. മാത്രമല്ല കേരളത്തിലെആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആശുപത്രികള്‍ മാത്രമല്ല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നന്നായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ രോഗനിര്‍ണ്ണയം ഫലപ്രദമായ രീതിയില്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also read: കൊറോണയില്‍ നിന്നും കരകേറി കേരളം; രണ്ടാമത്തെയാളും ആശുപത്രി വിടുന്നു
കൂടാതെ വൈറസുകളേയും അതിന്‍റെ വ്യാപനത്തെയും തടയാന്‍ കേരളം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഡോക്ടര്‍ ഷഹീദ് ജമീല്‍ വ്യക്തമാക്കി.