വാഷിങ്ടൻ: ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'വേണ്ടതെന്താണോ അതു ചെയ്യും' എന്നാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പ്രതികരിച്ചത്. 


നമ്മുടെ ശ്രമങ്ങൾ പരാജയപ്പെട്ടാൽ അവശ്യമായ എന്തു നടപടിയെടുക്കാനും പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാണെന്ന്‍ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുൻപാകെ ദക്ഷിണേഷ്യ, അഫ്ഗാനിസ്ഥാൻ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി ജിം മാറ്റിസ് സൂചിപ്പിച്ചു. 


ജിം മാറ്റിസ് അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. പാക്ക്–ചൈന സാമ്പത്തിക ഇടനാഴിക്കെതിരെയും അദ്ദേഹം നിലപാടെടുത്തിരുന്നു.


ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ടെന്ന നിലപാടുകള്‍ ആവര്‍ത്തിച്ച് പാക്കിസ്ഥാൻ ഭീകരർക്ക് താവളമൊരുക്കുന്നത് തുടരുകയാണെന്നും, ഉപരോധം അടക്കമുള്ള കർശന നടപടികളുണ്ടാകുമെന്നും യുഎസ് മുൻപും പറഞ്ഞിട്ടുണ്ട്. 


നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാക്കിസ്ഥാനെ പ്രയാസത്തിലാക്കുമെന്നാണ് കഴിഞ്ഞ ദിവസം ജിം മാറ്റിസ് ശക്തതമായി ആവർത്തിച്ചത്.