കാട്ടിലെ രാജാവാണ് സിംഹം. അതിനെ പേടിയില്ലാത്ത മൃ​ഗങ്ങളും കാണില്ല മനുഷ്യരുമുണ്ടാകില്ല. വിശന്നു കഴിഞ്ഞാൽ പിന്നെ തന്റെ കണ്ണിൽപ്പെടുന്നതിനെ ആക്രമിച്ച ഭക്ഷിക്കുകയാണ് ഇവയുടെ പതിവ്. പതിയിരുന്ന് ഇരയെ കണ്ടെത്തി ഒടുവിൽ അവയെ കീഴ്പ്പെടുത്തും സിംഹങ്ങൾ. വന്യമൃ​ഗങ്ങളെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നമ്മൾ പതിവായി സോഷ്യൽ മീഡിയയിൽ അടക്കം കാണാറുള്ളതാണ്. ഇവയിൽ പലതും നമുക്ക് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുള്ളവയാണ്. അത്തരത്തിൽ ഒരു സിംഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മാംസ ഭക്ഷണം കഴിക്കുന്ന ഈ മൃ​ഗം സസ്യാഹാരം കഴിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അൽപ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാൽ അത് വീഡിയോ സഹിതം ഒന്ന് കണ്ടു നോക്കൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലകൾ തിന്നുന്ന പെൺസിംഹത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സാധാരണ വീഡിയോകളിൽ ഇവ മറ്റു മൃ​ഗങ്ങളെ വേട്ടയാടി പിടിച്ച് കൊന്നു തിന്നുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. ഇലകളും പുല്ലുകളും പൂക്കളും ഒന്നും കഴിക്കുന്ന ഒരു സിംഹത്തെ അധികം ആരും അങ്ങനെ കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് ഈ വീഡിയോയിൽ കാണുന്നത്. ​ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ല് ഇപ്പോൾ സിംഹത്തിനും ചേരുന്നതാണ്. 



വളരെ സാധാരണ പോലെ വന്ന് മരത്തിന്റെ ചില്ല താഴ്ത്തി അതിൽ നിന്നും ഇലകൾ ഭക്ഷിക്കുകയാണ് സിംഹം. vedhamalhotra എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഈ വീഡിയോ കാഴ്ചക്കാരെ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. സിംഹങ്ങൾ ഇലകൾ കഴിക്കുമോ എന്നാണ് പലരും ചോദിച്ചത്. സിംഹം ഇങ്ങനെ സസ്യാഹാരം കഴിക്കുമെന്ന് കരുതിയില്ല എന്നായിരുന്നു പലരുടെയും കമന്റ്. സസ്യാഹാരത്തിന്റെ ​ഗുണം സിംഹത്തിന് പോലും മനസിലായി എന്നാണ് മറ്റ് ചിലർ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 


Also Read: മനുഷ്യരുടെ നിലവിളി കേട്ടാൽ കാതോർക്കുന്ന മുതലകൾ? ഇരയെത്തിയെന്ന സൂചന- പഠനം


 


എന്നാൽ ചില സമയങ്ങളിൽ സിംഹം ഇലകൾ തിന്നാറുണ്ട് എന്നാണ് ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദ വിശദമാക്കുന്നത്. വയറിന് വേദനയോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളോ വരുമ്പോൾ ഇവ സാധാരണയായി ഇത്തരത്തിൽ ഇലകൾ കഴിക്കാറുണ്ട്. നിരവധി പേരാണ് വീഡിയോ കാണുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.