വാഷിംഗ്ടണ്‍:  വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍  മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന ശക്തമായ ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഒബാമക്കെതിരേ ആഞ്ഞടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പബ്ലിക്കന്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിഷേധവും രാജ്യത്തുടനീളം തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളും കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു.


ഒബാമയുടെ നടപടി പ്രസിഡന്റ്‌സ് കോഡ് ലംഘനമാണോ എന്ന ചോദ്യത്തിന്, 'പിന്നില്‍ രാഷ്ട്രീയ നേട്ടം മാത്രമാണ് ഉദ്ദേശ'മെന്നാണ് ട്രംപിന്‍റെ മറുപടി. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ദേശീയ സുരക്ഷയെ ഇത് മോശമായ രീതിയില്‍ ബാധിക്കും. രാഷ്ട്രീയമൊക്കെ തനിക്കും മനസ്സിലാകുമെന്നും ട്രംപ് പറഞ്ഞു.


ട്രംപ് അധികാരമേൽക്കുന്നതിനു മുൻപും പിൻപുമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് യുഎസിൽ അരങ്ങേറിയത്. സ്ത്രീ വിദ്വേഷിയായ ട്രംപിനെ പ്രസിഡന്റ് ആക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥാനമേറ്റതിനു പിന്നാലെ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവരെ നിരോധിച്ച ഉത്തരവിനെതിയും വൻ പ്രതിഷേധം നടന്നു.