ന്യൂയോർക്ക്: സ്വന്തമായി സോഷ്യൽ മീഡിയ (Social media) പ്ലാറ്റ്ഫോം ആരംഭിക്കുകയാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം മീഡിയ കമ്പനിയുടെ കീഴിലാണ് പുതിയ സോഷ്യൽ മീഡിയ ആരംഭിക്കുകയെന്ന് ട്രംപ് (Donald Trump) വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പും അതിന് കീഴിൽ "ട്രൂത്ത് സോഷ്യൽ" ആപ്പും ആരംഭിക്കുന്നതിലൂടെ തന്നെ വിലക്കിയ കമ്പനികൾക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു.



ALSO READ: Indonesia Earthquake : ബാലി ദ്വീപിൽ ശക്തമായ ഭൂചലനം; മൂന്ന് പേർ കൊല്ലപ്പെട്ടു


"ട്വിറ്ററിൽ താലിബാന് വലിയ സാന്നിധ്യമുള്ള ഒരു ലോകത്താണ് ജീവിക്കുന്നത്, എന്നിട്ടും നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കൻ പ്രസിഡന്റിനെ അവർ നിശബ്ദരാക്കി," ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ജനുവരി ആറിന് ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചത് ഡൊണാൾഡ് ട്രംപാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ട്രംപ് പുറത്താക്കപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം ട്രംപ് പുതിയ സോഷ്യൽ മീഡിയ രൂപീകരിച്ചതായി പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. 


ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപ്പറേഷനുമായുള്ള ലയനത്തിലൂടെയാണ് പുതിയ സംരംഭം സൃഷ്ടിച്ചതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്വിറ്ററിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വിലക്കപ്പെട്ടപ്പോൾ മുതൽ ട്രംപ് സ്വന്തം സോഷ്യൽ മീഡിയ സൈറ്റ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.


ALSO READ: Norway Attack: നോർവേയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 5 പേരെ അമ്പെയ്ത് കൊലപ്പെടുത്തി


അടുത്തമാസം സോഫ്റ്റ്-ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പ്, അടുത്ത വർഷം ആദ്യം രാജ്യവ്യാപകമായി ആരംഭിക്കാനാകുമെന്ന് കമ്പനി പറയുന്നു. പ്രോഗ്രാം, വാർത്ത, പോഡ്കാസ്റ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വീഡിയോ ഓൺ ഡിമാൻഡ് സേവനമാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.