ഡൊണാൾഡ് ട്രംപും മാസ്കും തമ്മിലുള്ള ബന്ധം പലതവണ ചർച്ചയായതാണ്. കൊന്നാലും മാസ്ക് ധരിക്കില്ല എന്ന തീരുമാനമായിരുന്നു ട്രംപ് കൈവരിച്ചിരുന്നത്. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞ് ദേശസ്നേഹിയായി മാറിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ്ക് ധരിക്കുന്നത് അനുകൂലിച്ചും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാർഗമാണ് മാസ്കെന്ന് വ്യക്തമാക്കി ട്രംപ് (Donald Trump)ട്വീറ്റ് ചെയ്തത്.



'അദൃശ്യമായ ചൈനാ വൈറസിനെ തുരത്താൻ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. സാമൂഹികാകലം പാലിക്കാൻ സാധിക്കാതെവരുന്ന സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹം വെളിവാക്കുമെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാൾ ദേശസ്നേഹമുള്ള മറ്റൊരാളില്ല', ട്രംപ് ട്വീറ്റ് ചെയ്തു.


Also Read: കോവിഡ് വാക്‌സിന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റിയുടെ പരീക്ഷണ൦, ആദ്യഘട്ടം വിജയം!!


എന്തായാലും സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഓന്തിനെ പോലെയാണ് പ്രസിഡന്റ് നിറം മാറുന്നതെന്നാണ് നിരവധി പേർ മറുപടി നൽകിയിരിക്കുന്നത്.