Trump Disqualified To Contest Presidential Election 2024: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തി യുഎസിലെ കൊളറാഡോ സുപ്രീം കോടതി. ഇതോടെ അടുത്ത വർഷം നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ പോലും ട്രംപിന് മത്സരിക്കാൻ സാധിക്കില്ല. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ട്രംപിന്റെ പ്രസംഗം അനുകൂലികളെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതായി കോടതി കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ട്രംപിനെതിരെയുള്ള വിലക്ക് നിലവിൽ വന്നിട്ടില്ല. മുൻ യുഎസ് പ്രസഡിന്റെ സ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിക്കാൻ ജനുവരി നാല് വരെ സാവകാശമുണ്ട്. അതിന് ശേഷമാകും കോളറാഡോ കോടതിയുടെ വിധി നിലവിൽ വരും. അതേസമയം ഈ ചരിത്രവിധി ട്രംപി രാഷ്ട്രീയഭാവിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് മുമ്പ് കേസിൽ സ്റ്റേറ്റ് സുപ്രീം കോടതിയുടെ വിധി വന്നാൽ മാത്രമെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാഥമിക തിരഞ്ഞെടുപ്പിൽ ട്രംപിന് മത്സരിക്കാൻ സാധിക്കൂ. മാർച്ച് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ജനുവരി അഞ്ചിന് നാമനിർദേശം സമർപ്പിക്കേണ്ടതാണ്.


ALSO READ : Earthquake In China: ചൈനയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, മരണസംഖ്യ 111 കവിഞ്ഞു


കോളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് ട്രംപിനെതിരേ കോടതിയെ സമീപിച്ചത്. കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14-ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് വിധി.പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറുള്ളത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.