കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയിലെ വൈറ്റ് ഹൗസ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് പ്രതിഷേധം ശക്തമാകുന്നത്. വാഹനങ്ങളും കെട്ടിടങ്ങളുമടക്കം അഗ്നിക്കിരയാക്കിയാണ് പ്രതിഷേധം. വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും അരക്ഷിതാവസ്ഥയുമാണ് പ്രതിഷേധങ്ങളായി പുറത്തുവന്നത്. 


പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ ഭീകരാക്രമണം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി തയാറാക്കിയ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. 


കറുത്ത വര്‍ഗക്കാരന്‍റെ കൊലപാതകം: വിവാഹ മോചനം ആവശ്യപ്പെട്ട് ഡെറിക്കിന്‍റെ ഭാര്യ


 


ഏകദേശം ഒരു മണിക്കൂറിനു ശേഷം അദ്ദേഹം പുരറത്തിറങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പ്രതിഷേധം അക്രമത്തിലേക്ക് കടന്നതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. 


'എനിക്ക് ശ്വാസം കിട്ടുന്നില്ല' എന്ന ജോര്‍ജ്ജിന്റെ അന്ത്യവാചകങ്ങള്‍ മുദ്രാവാക്യങ്ങളാക്കിയാണ് പ്രതിഷേധം. രാജ്യത്ത് ഇതുവരെ നടക്കാത്ത രീതിയിലാണ് ജോര്‍ജ്ജ് കൊലപാതകത്തില്‍ പ്രതിഷേധം കണക്കുന്നത്. 


പ്രതിഷേധക്കാരെ തടയാൻ വാഷി൦ഗ്ടൺ ഉൾപ്പടെയുള്ള 16 സംസ്ഥാനങ്ങളിൽ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസിലെ പ്രതിയായ മുന്‍പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും വിവാഹമോചന൦ ആവശ്യപ്പെട്ട് ഭാര്യ കെല്ലി ചൗവിന്‍. 


പ്രതിസന്ധികളെ മറികടക്കാന്‍ കഴിവുള്ള നേതാവ്, മോദി ഇന്ത്യയുടെ ഭാഗ്യം!!


Third-Degree കൊലപാതക൦, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡെറിക്കിനെ പോലീസ് മെയ്‌ 29നു അറസ്റ്റ് ചെയ്തത്. മിനിയാപൊലിസില്‍ നടന്ന ഒരു അറസ്റ്റിനിടെയാണ് ഡെറിക് ജോര്‍ജ്ജിനെ കൊലപ്പെടുത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 


തന്‍റെ കാല്‍മുട്ടുകള്‍ കൊണ്ട് ഏകദേശം എട്ട് മിനുട്ട് 45 സെക്കൻഡാണ് ഡെറിക് ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചത്. തനിക്ക് ശ്വസിക്കാൻ കഴിയില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ടെങ്കിലും ഡെറിക് പിന്മാറാന്‍ തയാറായിരുന്നില്ല. 


വികാരിയും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗീകബന്ധം നേരില്‍കണ്ടു -വെളിപ്പെടുത്തല്‍


അയാള്‍ക്ക് ശ്വാസം കിട്ടില്ലെന്നും മരിച്ചുപോകുമെന്നും ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോള്‍ 'അവനു സംസാരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ശ്വാസവും കിട്ടും' എന്നായിരുന്നു ഡെറിക്കിന്റെ മറുപടി. 


വിലങ്ങുകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ജോര്‍ജ്ജ് അല്‍പ്പസമയത്തിനു ശേഷം ബോധരഹിതനായി. സ്റ്റേഷനിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കള്ളനോട്ട് നൽകിയെന്ന സംശയത്താലാണ് പോലീസ് ജോർജിനെ അറസ്റ്റ് ചെയ്തത്.