പ്രതിസന്ധികളെ മറികടക്കാന്‍ കഴിവുള്ള നേതാവ്, മോദി ഇന്ത്യയുടെ ഭാഗ്യം!!

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അമ്ഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്. 

Last Updated : May 30, 2020, 01:47 PM IST
  • മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളുമാണ് മോദിയുടേതെന്നും അങ്ങനെയല്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്ഥിതി ഇതിലും മോശമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളെ മറികടക്കാന്‍ കഴിവുള്ള നേതാവ്, മോദി ഇന്ത്യയുടെ ഭാഗ്യം!!

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അമ്ഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്. 

എന്നാല്‍, ഏതൊരു പ്രതിസന്ധിയെയും മറികടക്കാന്‍ കഴിവുള്ള ഒരു നേതാവാണ്‌ നമുക്കുള്ളതെന്നും അത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

Viral Video:  'ബാഹുബലി' റഷ്യന്‍ ഭാഷയില്‍ സംസാരിച്ചപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌!!

 

മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളുമാണ് മോദിയുടേതെന്നും അങ്ങനെയല്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്ഥിതി ഇതിലും മോശമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഒരു വര്‍ഷം പ്രതിരോധ മന്ത്രാലയം നേടിയ ഏറ്റവും വലിയ നേട്ടമാണ് ചീഫ് ഓഫ് ഡിഫന്‍സ്‌ സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

'ധോണിയുടെ വിരമിക്കല്‍', സാക്ഷി ഇടപ്പെട്ടതോടെ കഥ മാറി

 

കഴിഞ്ഞ 10-15 വര്‍ഷമായി മൂന്ന് സേനകളുടെയും ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. സിഡിഎസ് തസ്തിക സൃഷ്ടിച്ച തീരുമാനവും സര്‍ക്കാര്‍ വേഗത്തിലാക്കി. -രാജ്നാഥ്‌ സിംഗ് പറഞ്ഞു. 

Trending News