സിഡ്നി: കൊവിഡ് സേഫ് ആപ് ഡൌണ്‍ലോഡ് ചെയ്‌താല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്ന പ്രഖ്യാപനവുമായി ഓസീസ് പ്രധാനമന്ത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലൂട്ടൂത്ത് സിഗ്നലാണ് ഈ അപ് വിവരശേഖരണനത്തിനായി ഉപയോഗിക്കുന്ന ഒരു മാര്‍ഗം. ആപ് പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് നിരവധി പേരാണ് ഈ ആപ് ഡൌണ്‍ലോഡ് ചെയ്തത്. 


ഈ അപ് ഉള്ള രണ്ട് ഫോണുകള്‍ 1.5 മീറ്റര്‍ അകലെയെത്തിയാല്‍ അവ പരസ്പരം യോജിക്കുകയും ആ വിവരം ആപ് എന്‍ക്രിപ്റ്റഡ് ഡേറ്റയായി സൂക്ഷിക്കുകയും ചെയ്യും. 


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വള്ളി മുത്തശ്ശിയുടെ വക മൂന്ന്‌ പവന്‍!!


എന്നാല്‍, ആപ് ഡൌണ്‍ലോഡ് ചെയ്യാന്‍ കൊറോണയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യവിവരങ്ങളും പ്രായം, മൊബൈൽ നമ്പർ, പോസ്റ്റൽ കോഡ്, പേര് തുടങ്ങിയ വിവരങ്ങളും നല്‍കണം. കൊറോണ പോസിറ്റീവായ ഒരാളുമായി 15 മിനിറ്റിലധികം ഇടപഴകിയാല്‍ ആപ് അതിന്റെ ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കും.


ഈ ആപ്പിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന ആശങ്ക ഉയര്‍ന്നിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളന൦ നടത്തിയിട്ടില്ല. അതുക്കൊണ്ട് തന്നെ ഇത്തരം രീതിയ്ക്ക് നിയമപരമായ സംരക്ഷണമില്ല. ഇതാണ് ആശങ്കള്‍ക്ക് കാരണം. 


കാമുകന്‍റെ ബീജം കഴിച്ച് കൊറോണയെ നേരിടുന്നു -വിചിത്ര വാദവുമായി ട്രാസി കിസ്!!


എന്നാല്‍, ഈ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും ആപ്പിലെ ഡേറ്റകള്‍ ചോര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജ്യത്ത് 40 ശതമാനം ആളുകളെങ്കിലും ആപ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. അങ്ങനെ ചെയ്‌താല്‍ മാത്രമേ ആപ് പ്രയോജനകരമാകൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 


ആവശ്യത്തിനു ആളുകള്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പരമാവധി ഇളവുകള്‍ നല്‍കാമെന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡന്‍റ് സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.ആപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ 21 ദിവസം വരെയേ നിലനില്‍ക്കൂ. അതിനു ശേഷം അവ സ്വയം ഡിലീറ്റായി പോകും. ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലും വിവരങ്ങള്‍ ഡിലീറ്റാകും.