ആഹ്.... ബെസ്റ്റ്!! ഇലക്ട്രിക് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ ശ്രമിച്ച് ഉടമ
ടെസ്ല ഇലക്ട്രിക് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ടെസ്ല ഇലക്ട്രിക് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
യുവാവെന്ന് പറയുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ആണോ എന്നാണോ? അല്ലന്നേ.... കാറിന്റെ സ്വന്തം ഉടമ തന്നെയാണ് ഇലക്ട്രിക് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ ശ്രമിച്ചത്. കാറുകളോട് അധികം താല്‍പര്യമില്ലാത്ത ഒരാള്‍ക്ക് പോലും സ്വന്തം കാറിനെ പറ്റി ഒരു ഏകദേശ ധാരണയുണ്ടാകും.
ഭാര്യ ഗര്‍ഭിണിയായി; പൂച്ചയെ പഴിച്ച് യുവാവ്!!
എന്നാല്‍, അങ്ങനെയൊരു ഏകദേശ ധാരണ പോലുമില്ലാത്ത ഒരാളാണ് കാറുടമയെന്ന് വ്യക്തം. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കേണ്ട സമയമാണ് ഇപ്പോഴെന്ന് വ്യക്തമാക്കുകയാണ് ലാസ് വെഗസില്‍ നിന്നുമുള്ള ഈ വീഡിയോ. മജീഷ്യന്‍ ജസ്റ്റിന്‍ ഫ്ലോമാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടെസ്ലയുടെ മോഡല്‍ ത്രീ- കറുപ്പ് നിറമുള്ള കാറാണ് വീഡിയോയില്‍. ഒരു പെട്രോള്‍ പമ്പിന് സമീപംനിര്‍ത്തിയിട്ട കാറില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ എന്തൊക്കെയോ സാധനങ്ങള്‍ പുറത്തേക്ക് കളഞ്ഞു. 'ഇദ്ദേഹം എന്തിനാണ് പെട്രോള്‍ പമ്പിലേക്ക് ടെസ്ല കൊണ്ടുവന്നത്.' ക്യാമറയ്ക്ക് പിന്നിലിരുന്ന് ഫ്ലോം പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ആരും കാണരുത്!! നിങ്ങള്‍ വിചാരിച്ചാല്‍ മാത്ര൦ കാണാന്‍ കഴിയുന്ന 'രഹസ്യ ടാറ്റൂ'കള്‍...
ആദ്യം സമീപമുള്ള ചവറുകൊട്ടയില്‍ എന്തെങ്കിലും കളയാന്‍ വന്നതാകും എന്ന് കരുതിയെങ്കിലും ഇയാള്‍ കാറിന് പെട്രോളടിക്കാന്‍ ശ്രമിക്കുകയാണെന്ന് പിന്നീടു മനസിലായി.
പമ്പിംഗ് മെഷീനില്‍ കാര്‍ഡിട്ട് പമ്പെടുത്ത ഇയാള്‍ അത് 'പെട്രോള്‍ ടാങ്കി'ലേക്ക് ഘടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അത് ഫിറ്റാകുന്നില്ലായിരുന്നു. പിന്നീട് ഇത് ഇലക്ട്രിക് കാറാണെന്ന് മനസിലാക്കി അദ്ദേഹം പിന്മാറി. കാറിന് ലൈസന്‍സ് പ്ലേറ്റുകള്‍ ഉണ്ടായിരുന്നില്ല. അതുക്കൊണ്ട് തന്നെ അതൊരു പുതിയ കാറായിരുന്നുവെന്നും ആദ്യമായാണ് അയാള്‍ ഇത് ഡ്രൈവ് ചെയ്തതെന്നും വ്യക്ത൦.