ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.
മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്റിംഗ് എന്നിവ പിന്നീട് ആ പട്ടികയില്‍ സ്ഥാനം നേടി. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്.
പതിനെട്ട് ലക്ഷം ചിലവാക്കി ടാറ്റൂ, ഒടുവില്‍...
അങ്ങനെയുള്ള വ്യത്യസ്തമായ ഒരു ടാറ്റൂ ഐഡിയയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മറ്റാരും കാണണ്ട... നമ്മള് കാണിച്ചാല്‍ മാത്ര൦ കാണാന്‍ കഴിയുന്ന രീതിയില്‍ എങ്ങനെ ടാറ്റൂ ചെയ്യാം?
വിവാദപരമായ ടാറ്റൂ, ജോലിയിടങ്ങളില്‍ പ്രശ്നം, മദ്യലഹരിയില്‍ പതിച്ച ടാറ്റൂ... അങ്ങനെ ടാറ്റൂ ചെയ്യണം, എന്നാല്‍ ആരും അറിയാന്‍ പാടില്ല എന്നാ ചിന്താഗതിയുള്ളവരാണോ നിങ്ങള്‍? എന്നാല്‍, നിങ്ങള്‍ക്ക് ഇതാണ് ബെസ്റ്റ് ഐഡിയ!!
ഇറ്റലിയിലെ ഫ്ലോറന്‍സിലുള്ള മറ്റിയോ മസിനിയാണ് ഇത്തരത്തില്‍ ടാറ്റൂകള്‍ ചെയ്ത് കൊടുക്കുന്നത്. വായയുടെ മുകള്‍ ഭാഗത്തായാണ് മറ്റിയോ ആരും കാണാതിരിക്കാന്‍ ടാറ്റൂ ചെയ്തു കൊടുക്കുക. ജനനേന്ദ്രിയം, മാറിടം, കഴുത്ത്, കണ്ണ് അങ്ങനെ എല്ലാ ശരീരഭാഗങ്ങളിലും ടാറ്റൂ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ആര്‍ട്ടിസ്റ്റാണ് മറ്റിയോ.
പുരുഷ ജനനേന്ദ്രിയം വായില്‍ ടാറ്റൂ ചെയ്തു തരാമോ എന്ന സുഹൃത്തിന്റെ ആവശ്യ പ്രകാരമാണ് ആദ്യമായി മറ്റിയോ വായില്‍ ടാറ്റൂ ചെയ്യുന്നത്. ആറു വര്‍ഷമായി ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന മാറ്റിയോ ഇതുവരെ പത്ത് ടാറ്റൂകളാണ് വായില്‍ ചെയ്തത്.
ഫ്രൈഡ് ചിക്കനോടുള്ള പ്രണയം പെണ്‍ക്കുട്ടിയുടെ ചുണ്ടില്‍ വിരിഞ്ഞപ്പോള്‍!!
വിചാരിക്കുന്ന പോലെ വായില്‍ ടാറ്റൂ ചെയ്യുമ്പോള്‍ വേദന ഉണ്ടാകില്ല എന്നാണ് മറ്റിയോ പറയുന്നത്. ഒരു പരിധിയില്‍ കൂടുതല്‍ വലിപ്പമുള്ള ചിത്രങ്ങളും എഴുത്തുകളും വായില്‍ ടാറ്റൂ ചെയ്യാന്‍ പറ്റില്ല എന്നതാണ് ആകെയുള്ള ഒരു പോരായ്മ.