ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് മുൻ ഭാര്യയും ജോർദാൻ രാജകുമാരിയുമായ ഹയ ബിൻത് അൽ ഹുസൈനുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി 554 ദശലക്ഷം പൗണ്ട് (733 മില്യൺ ഡോളർ) നൽകാൻ ഉത്തരവിട്ട് ലണ്ടൻ ഹൈക്കോടതി. ഏറ്റവും ഉയർന്ന വിവാഹമോചന നഷ്ടപരിഹാരമായാണ് ഈ വിധി കണക്കാക്കപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം തന്റെ മുൻ ഭാര്യക്ക് 251.5 ദശലക്ഷം പൗണ്ട് നൽകണമെന്നും കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി 290 ദശലക്ഷം പൗണ്ട് ഗ്യാരന്റി നൽകണമെന്നും ജഡ്ജി ഫിലിപ്പ് മൂർ ഉത്തരവിട്ടതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ജോർദാൻ രാജാവ് അബ്ദുള്ളയുടെ അർദ്ധസഹോദരിയായ രാജകുമാരി ഹയ ബിൻത് അൽ ഹുസൈന്റെയും ദുബായ് ഭരണാധികാരിയുടെയും രണ്ട് മക്കളായ ജലീല (14), സായിദ് (9) എന്നിവർക്ക് സുരക്ഷ ഉറപ്പുനൽകുന്നതാണ് ഈ ഒത്തുതീർപ്പെന്ന് ജഡ്ജി മൂർ വിധിയിൽ പറയുന്നു.


ALSO READ: Gabriel Boric| പ്രായം 35-ൽ രാജ്യം ഭരിക്കുന്ന ചിലിയുടെ യുവ പ്രസിഡൻറ്, ഗബ്രിയേൽ ബോറിക്കിൻറെ മാജിക്ക്


2004ൽ ആണ് ഹയയെ അൽ മക്തൂം വിവാഹം കഴിക്കുന്നത്. 2019ൽ തന്റെ ബോഡി​ഗാർഡുമായി ഹയ പ്രണയത്തിലായെന്ന വാർത്ത പരന്നതോടെ ഹയ സുരക്ഷാ ഭീഷണിയെ തുടർന്ന് മക്കളോടൊപ്പം ദുബായിൽ നിന്ന് ഒളിച്ചോടി ലണ്ടനിൽ അഭയം തേടി. തുടർന്ന് ഇവർ ലണ്ടൻ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്യുകയായിരുന്നു. ഷെയ്ഖിൽ നിന്ന് നിരന്തരം ഭീഷണികൾ ഉണ്ടായതായും കൊട്ടാരം വിട്ടതിന് ശേഷവും ഭീഷണികൾ തുടർന്നതായും ഹയ കോടതിയിൽ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.