Tokyo : ജപ്പാനിലെ വടക്കുകിഴക്കൻ തീരങ്ങളോട് ചേർന്ന് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. Fukushima, Miyagi തുടങ്ങിയ മേഖലകളിലാണ് ശക്തമായ ഭൂമി കുലക്കം അനുഭവപ്പെട്ടത്. എന്നാൽ സുനാമി ഭീഷിണി ഇല്ലെന്ന് മുന്നറിയിപ്പ് ഔ​ദ്യോ​ഗിക വിവരം. Richter Scale ൽ 7.0 രേഖപ്പെടുത്തി. Japan ന്റെ പ്രദേശിക സമയം രാത്രി 11.08നായിരുന്നു ഭൂകമ്പം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ത് വർഷങ്ങൾക്ക് മുമ്പെ ഇതെ മേഖലയിൽ 7.1 റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയപ്പോൾ ജപ്പാനിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. ഫുക്കിഷിമാ ആണവനിലയത്തിന് (Nuclear Plant) കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ഇത്തവണ ആണവനിലയങ്ങൾക്ക് യാതൊരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് ജാപ്പനീസ് സർക്കാരിന്റെ വക്താവ് കത്സുനോബു കാറ്റോ മാധ്യമപ്രവർത്തകരോടായി അറിയിച്ചു.


ALSO READ: Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും


ആളപായങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ 8 ലക്ഷത്തിൽ അധികം വീടുകളിലെ വൈദ്യുതി ബന്ധം നഷ്ട്ടപ്പെട്ടുയെന്ന് ടോക്കിയോ (Tokyo) ഇല്ക്ടിക്ക് പവർ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് കാട്ടോ വ്യക്തമാക്കി. ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയിലെ ട്രെയിൻ ​ഗതാ​ഗതാം ഭാ​ഗികമായി നിർത്തിവെച്ചുയെന്നും മറ്റ് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുകയാണെന്നും കാട്ടോ പറഞ്ഞു.


അതോടൊപ്പം ജപ്പാനിലെ ദേശീയ ബ്രൊഡ്കാസ്റ്റ് ചാനലായ NHK TV ഭൂകമ്പത്തെ തുടർന്നുള്ള ചില നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഭൂകമ്പത്തിൽ കെട്ടിടങ്ങളുടെ ഭാ​ഗം ഇടിഞ്ഞ് വീഴുന്നതും, വീടുകളുടെ ഉള്ളിൽ ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ നിലപതിക്കുന്നതുമായി ദൃശ്യങ്ങളാണ് എൻഎച്ച്കെ ടിവി പുറത്ത് വിട്ടിരിക്കുന്നത്. 


ALSO READ: Coronavirus Variant: ജപ്പാനിലും കൊറോണ വൈറസിന്‍റെ പുതിയ വകഭേദം


സമദ്രത്തിന്റെ അടിത്തട്ടിൽ 60 കിലോമീറ്റർ ദൂരത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്ന് ജപ്പാന്റെ കാലാവസ്ഥ ഏജൻസി അറിയിച്ചു. സംഭവത്തെ തുടർന്ന ജപ്പാൻ പ്രധാനമന്ത്രി യോഷിഡെ സു​ഗാ അടിയന്തരമായി തന്റെ ഓഫീസിലേക്ക് തിരിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ ടോക്കിയോ ന​ഗരത്തിലും പ്രതിഫലിച്ചിരുന്നു ഇതിലും വലിയ ഭൂകമ്പങ്ങൾ സാധ്യയുണ്ടെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.