ടെഹ്റാന്‍: ഇറാനില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനില്‍ അനുഭവപ്പെട്ടത്.
A 4.9 magnitude earthquake struck near #Iran's Bushehr: United States Geological Survey
— ANI (@ANI) January 8, 2020
ബുഷെഹ്റിലുള്ള ആണവ കേന്ദ്രത്തിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ഇറാനിലെ ബോറസ്ജാന് 10 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ബോറസ്ജാനില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമാണ് ബുഷഹ്റിലെ ആണവ പ്ലാന്റിലേക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്‍റെ മിസൈല്‍ ആക്രമണ വാര്‍ത്തകേട്ടുണരുമ്പോഴായിരുന്നു ഈ ഭൂകമ്പവാര്‍ത്തയും.
ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേയ്ക്കാണ് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
Also read: തിരിച്ചടിച്ച് ഇറാന്‍; യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് മിസൈലാക്രമണം നടത്തി
അതിനിടയില്‍ 180 യാത്രാക്കാരുമായി ഇറാനില്‍ നിന്നും പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണിരുന്നു. ഉക്രൈനിന്‍റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് വിമാനം തകര്‍ന്നുവീണതിന് കരണമെന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെ ദുസൂചനകളാണ് ഇറാനില്‍ കണ്ടുകൊണ്ടിരിക്കുന്നത്.