Iran Earthquake: ഇറാനിൽ ഭൂചലനം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Earthquake in Iran: ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
തുർക്കി അതിർത്തിക്ക് സമീപം വടക്കുപടിഞ്ഞാറൻ ഇറാനിൽ ഭൂചലനം. ശനിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
ദുരന്തബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായും ആശുപത്രികളോട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചതായും ഇറാനിയൻ എമർജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. “ഖോയ് നഗരത്തിൽ ഭൂചലനത്തിൽ 122 പേർക്ക് പരിക്കേറ്റു. രണ്ട് പേർ മരിച്ചു,” എമർജൻസി സർവീസ് വക്താവ് മൊജ്തബ ഖാലിദി പറഞ്ഞു. ഭൂകമ്പമുണ്ടായ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...