അലക്കാന്‍ നല്‍കി മറന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് ലോകശ്രദ്ധ നേടിയ തായ്‌വാന്‍ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

70 വർഷമായി തായ്‌വാന്‍ പ്രാദേശിക മേഖലയില്‍ അലക്കൽ ജോലി ചെയ്യുന്നവരാണ് 84കാരിയായ ഹ്സു ഹ്സ്യുവും ഭര്‍ത്താവും 83കാരനുമായ ചംഗ് വാന്‍ ജിയും‍. തായ്ചുംഗ് സിറ്റിയിലെ ഹൗളിയില്‍ വാന്‍ഷോ എന്ന ലോണ്‍ട്രി ഷോപ്പിലാണ് അലക്കല്‍. 1959ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്മക്കളും ആറു ചെറുമക്കളുമുണ്ട്. 


നഗ്നമെന്ന് തോന്നും വിവാഹ വസ്ത്രങ്ങള്‍, ഫാഷന്‍ രംഗത്തെ പുതു വിപ്ലവം!!


കുടുംബത്തെ സഹായിക്കാനായി തന്റെ പതിനാലാം വയസിലാണ്‌ വാന്‍ ജി അലക്കല്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. അന്ന് മുതല്‍ അലക്കാന്‍ നല്‍കിയിട്ട് മറന്ന നിരവധി വസ്ത്രങ്ങളാണ് ഇവരുടെ പക്കലുള്ളത്‌. കുറെയൊക്കെ സന്നദ്ധസംഘടനകള്‍ക്ക് നല്‍കിയിട്ടും നിരവധി വസ്ത്രങ്ങള്‍ ഇവിടെ ബാക്കി വന്നു. അപ്പോഴാണ് ഇവരുടെ കൊച്ചുമകനായ റീഫ് ചാംഗിനു ഒരു ഐഡിയ തോന്നിയത്. 



 



 



 


ഈ വസ്ത്രങ്ങള്‍ ധരിച്ച് പോസ് ചെയ്ത് ചിത്രങ്ങളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്യാന്‍ റീഫാണ് ദാമ്പതികളോടെ ആവശ്യപ്പെട്ടത്. കൊറോണ വൈറസ് വന്നതോടെ വരുമാനം കുറഞ്ഞ ദമ്പതിമാര്‍ക്ക് ഇതൊരു നേരംപോക്കായി. ഈ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ആരംഭിച്ചു. ഇതോടെ ഇവര്‍ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളായി മാറി. 


സ്കാന്‍ മീ: ക്യൂ ആര്‍ കോഡ് ഇനി ടീ ഷര്‍ട്ടിലും!


''എപ്പോഴും തിരക്കുള്ള ബിസിനസായിരുന്നില്ല അവരുടേത്. കൊറോണ കൂടി വന്നതോടെ തിരക്കുകള്‍ തീരെയില്ലാതെയായി. അങ്ങനെയാണ് ഒഴിവ് സമയം എങ്ങനെ ചിലവഴിക്കുമെന്ന് ആലോചിച്ചത്. അപ്പോള്‍ ഈ വസ്ത്രങ്ങളെ കുറിച്ച് ഓര്‍ക്കുകയും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.'' -റീഫ് പറഞ്ഞു. 


''മറന്നുവച്ച തുണികളെ കുറിച്ച് ഉടമസ്ഥരെ അറിയിക്കുക. വാര്‍ധക്യത്തിലും ചുറുചുറുക്കോടെ ജീവിക്കാമെന്ന് മുത്തച്ഛനെയും മുത്തശ്ശിയെയും മനസിലാക്കുക. ഇത് രണ്ടുമാണ് ഈ ചിത്രങ്ങളിലൂടെ ഞാന്‍ ഉദ്ദേശിച്ചത്.'' -റീഫ് പറഞ്ഞു. WantShowAsYoung എന്ന പേരിലാണ് ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. റീഫാണ് ഇവരുടെ സ്റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറും. ജൂണ്‍ 27ന് ആരംഭിച്ച ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ 2,32000ലധികം ഫോളോവേഴ്സാണ് ഉള്ളത്.