London : ഇംഗ്ലണ്ടിൽ (England) ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ബ്രിട്ടീഷ് സർക്കാർ (British Government) പിൻവലിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് സാമൂഹിക അകലം ഇനി മുതൽ ഇംഗ്ലണ്ടിൽ ആവശ്യമില്ല. എന്നാൽ സർക്കാരിന്റെ തീരുമാനിത്തിനെതിരെ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന്റെ തീരുമാനം ഇംഗ്ലണ്ട് വ്യാപനം വീണ്ടും വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് ശാസ്ത്രജ്ഞ ഉന്നയിക്കുന്ന  വിമർശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം നിശാക്ലബുകൾ ഇംഗ്ലണ്ടിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു. ഇൻഡോറിൽ സംഘടിപ്പിക്കുന്ന കായിക പരിപാടികൾ ഉൾപ്പെടയുള്ളവ നിയന്ത്രണമില്ലാതെ സംഘടിപ്പിക്കാൻ സർക്കാർ അനുമതി നൽകിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തതിനെതിരെയുള്ള പിഴ ഈടക്കലും പിൻവലിച്ചു. വർക്ക് ഫ്രം ഹോമും നിർത്തലാക്കി.


ALSO READ : COVID Vaccine രണ്ട് ഡോസ് സ്വീകരിച്ചിട്ടും UK ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ്


അതേസമയം നിലവിൽ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സജിദ് ജാവിദ് കോവിഡ് ബാധിതനായതിനെ തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിരീക്ഷണത്തിലാണ്. യുകെയിൽ മൂന്നിൽ രണ്ട് പേരും കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്, ഇനിയും വാക്സിൻ സ്വീകരിക്കാത്തവരുണ്ടെങ്കിൽ ഉടൻ എടുക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. 


ALSO READ : Monkey B Virus: കോവിഡിനു പിന്നാലെ അടുത്ത ദുരന്തവുമായി ചൈന, ഏറെ അപകടകാരിയായ Monkey B Virus പരിഭ്രാന്തി പടര്‍ത്തുന്നു...


കൂടാതെ ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് അദ്ദേഹം ന്യായികരിക്കുകയും ചെയ്തു. ഇപ്പോൾ തുറന്ന് നൽകിയില്ലെങ്കിൽ പിന്നീട് വരുന്ന മഴക്കാലവും ശീതകാലുവമാണ്. ഈ കാലാവസ്ഥകളിൽ കോവിഡ് വ്യാപന തോത് വർധിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ജനങ്ങൾ ജാഗ്രതരായി തന്നെ ഇരിക്കണമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ ആഭ്യർഥിക്കുകയും ചെയ്തു.


ALSO READ : Covid 19 UK : വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് യുകെ ക്വാറന്റൈൻ ഒഴിവാക്കാൻ ഒരുങ്ങുന്നു


എന്നാൽ സർക്കാരിന്റെ തീരുമാനം അശ്രദ്ധപരമാണെന്ന് പ്രതിപക്ഷ പാർട്ടിയ ലേബർ പാർട്ടി കുറ്റപ്പെടുത്തി. കൃത്യമായ മുൻകരുതലകൾ പാലിക്കാതെയാണ് സർക്കാരിന്റെ ഈ തീരുമാനങ്ങളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന നടപടി രാജ്യത്ത് കോവിഡ് വ്യാപനം ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.