London : ബ്രിട്ടണിൽ (Britain) കോവിഡ് നിയന്ത്രണങ്ങൾ (COVID Restrictions) ഇളവ് ഏർപ്പെടുത്തിയ ബോറിസ് ജോൺസൺ (Boris Johnson) സർക്കാർ. ഇംഗ്ലണ്ടിൽ ഇനി ജനങ്ങൾക്ക് ജാഗ്രതപരമായി തമ്മിൽ ആലിംഗനം ചെയ്യാനും ഇൻഡോർ പബുകൾക്ക് പ്രവർത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ പച്ചക്കൊടി നൽകി.
കഴിഞ്ഞ ഫെബ്രുവരിയിൽ നാല് ഘട്ടങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ ബ്രിട്ടീഷ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓരോ ഘട്ടങ്ങളിലും ഓര തരത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. അതന്റെ അവസാന ഘട്ടമാണ് വരുന്നാഴ്ചയിൽ ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജാഗ്രതപരമായി ആലിംഗനും ചെയ്യുവാനും ഇൻഡോർ പബുകൾക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
Today we have announced the single biggest step on our roadmap and it will allow us to do many of the things we have yearned to do for a long time.
So let's protect these gains by continuing to exercise caution and commonsense.
— Boris Johnson (@BorisJohnson) May 10, 2021
ALSO READ : കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും സ്ഥിരീകരിച്ചു
കുടുംബക്കാരും സുഹൃത്തക്കളുമയിട്ടുള്ള സാമൂഹിക ഇടപാടുകൾക്ക് ഓരോ വ്യക്തിക്കും അവരുടേതായ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാൻ ഇനിമുതൽ സാധിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാൽ ജാഗ്രത ഒരിക്കൽ പോലും കാറ്റിൽ പറത്താൻ ഇടയാക്കരുതെന്നും ജോലി സ്ഥലങ്ങളിലും കടകളും ഹോട്ടലുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.
ALSO READ : Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത
സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുന്നതിനായാണ് നിയന്ത്രണങ്ങളുടെ ഈ ഇളവുകളെന്ന് ജോൺസൺ പറഞ്ഞു. ഇനി മുന്നോട്ട് പോകാൻ നമ്മുക്ക് സാധിക്കുമെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ALSO READ : Britain ഓഗസ്റ്റോട് കൂടി കോവിഡ് വിമുക്തമാകും; UK യിലെ വാക്‌സിൻ ടാസ്ക് ഫോഴ്‌സ് മുൻ മേധാവി
ബ്രിട്ടണിൽ കണ്ടെത്തിയ കോവിഡിന്റെ പ്രത്യേക വകുഭേദത്തെ തുടർന്ന് ബ്രിട്ടീഷ് കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയരുന്നത്. വകഭേദത്തിന്റെ തീവ്രതിയൽ ഭയന്ന് ജനങ്ങൾ തമ്മിൽ ആലിംഗനം ചെയ്യാൻ പോലും സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...