ഡൽഹി കലാപത്തെ രൂക്ഷമായി വിമർശിച്ച് തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ. കൂട്ടക്കൊലകൾ വ്യാപകമായി നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും ഡൽഹിയിൽ മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തുകയാണെന്നും എർദോഗൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ ഹിന്ദുക്കളാണ് മുസ്ലീങ്ങളാണ് കൂട്ടക്കൊലകള്‍ക്ക് പിന്നിലെന്നും ഇങ്ങനെയുള്ള രാജ്യം എങ്ങനെയാണ് ലോക സമാധാനം കൊണ്ടുവരികയെന്നും അദ്ദേഹം ചോദിച്ചു.


ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് മുസ്ലിങ്ങൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടന്നതായി എർദോഗാൻ ആരോപിച്ചു. ആങ്കറയില്‍ നടന്ന പ്രഭാഷണത്തിലാണ് ഉര്‍ദുഗാന്‍ മുശ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ചത്.


അവർക്ക് ജനസംഖ്യ കൂടുതലായതുകൊണ്ട് ശക്തരാണെന്ന് പ്രസംഗങ്ങളിൽ പറയുന്നു. എന്നാൽ അത് യഥാർത്ഥ ശക്തിയല്ലെന്നും എർദോഗൻ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു.


അതേസമയം, ഡല്‍ഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേര്‍ ഇന്ന് മരിച്ചു. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. 


കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമ്മീഷണറായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസിന്‍റെ തലവനായി നിയമിച്ചു. കലാപത്തില്‍ ആരോപണവിധേയനായ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ബിജെപി രംഗത്തുവന്നു.


ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. താഹിറിന് ഇരട്ടി ശിക്ഷ നല്‍കണമെന്ന് ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.


ഡല്‍ഹിയില്‍ കലപ ഭീതിയൊഴിഞ്ഞതോടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഒഡീഷയിലെത്തും. 


നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സിലില്‍ (Eastern Zonal Council (EZC)  പങ്കെടുക്കുക എന്നതാണ് സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. ഒഡിഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സിലിലെ അംഗങ്ങള്‍.


പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കം നാല് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സിലില്‍ പങ്കെടുക്കും. റെയില്‍വേ പ്രൊജക്ടുകള്‍, ഉള്‍പ്രദേശങ്ങളിലെ വാര്‍ത്താ വിനിമിയ-ബാങ്ക് സൗകര്യങ്ങള്‍, പ്രട്രോളിയം പ്രൊജക്ടുകള്‍, കല്‍ക്കരി ഖനികള്‍ തുടങ്ങിയ വിഷയങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.


ഡല്‍ഹി കലാപത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമിത് ഷാ വിടെയായിരുന്നു എന്ന ചോദ്യവുമായി ശിവസേന രംഗത്തെത്തിയതിന് പിന്നാലെയാണ് പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത്.