കൊറോണയുടെ പ്രഭവകേന്ദ്രം വുഹാൻ തന്നെ; തെളിവുണ്ട്..
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ എന്താണ് തെളിവുകൾ എന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല.
വാഷിംഗ്ടൺ: കോറോണ വൈറസിന്റെ പ്രഭവകേന്ദ്രം വുഹാൻ ആണെന്ന് തറപ്പിച്ച് പറഞ്ഞ് ട്രംപ്. വൈറസിന്റെ പ്രഭവകേന്ദ്രം വുഹാനിലുള്ള പരീക്ഷണശാലയാണെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ എന്താണ് തെളിവുകൾ എന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല.
Also read: Corona: അമേരിക്കയിൽ മരണസംഖ്യ 63000 കടന്നു
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള വ്യാപാര ഇടപെടലുകളിൽ മാറ്റം വരുത്താനിടയുണ്ടോയെന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില് ഇത് നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. മാത്രമല്ല കൂടുതൽ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. കൂടാതെ ചൈനീസ് ഉല്പന്നങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also read: ആരാധകരുടെ മനസ്സിൽ ഒരിക്കലും മങ്ങാത്ത ഋഷി കപൂറിന്റെ 10 സിനിമകൾ..
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കോറോണ കാരണം കൂടുതൽ വഷളാവുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ നികുതി ഇരു രാജ്യങ്ങളും വർധിപ്പിച്ചത് വ്യാപാര യുദ്ധത്തിന് ഒന്നുകൂടി മൂർച്ച കൂട്ടി. അതിനിടയിലായിരുന്നു കോറോണയുടെ കടന്നുവരവ്.