അമേരിക്കയിലെ തിരഞ്ഞെടുപ്പും ട്വിറ്റര്‍ ഹാക്കി൦ഗും; ആശങ്കയറിയിച്ച് വിദഗ്തര്‍!
പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ ആശങ്കയറിയിച്ച് വിദഗ്തര്‍!!
പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ ആശങ്കയറിയിച്ച് വിദഗ്തര്‍!!
അമേരിക്ക(America)യിലെ നിരവധി പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്ററിന്‍റെ ആഭ്യന്തര സാങ്കേതിക സംവിധാനങ്ങള്‍ക്ക് നേരെ നടന്ന ഈ ആക്രമണം ആശങ്കയുളവാക്കുന്നതാണ് എന്നാണ് വിദഗ്തരുടെ അഭിപ്രായം. ട്വിറ്റര്‍ ജീവനക്കാരുടെ ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കിയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത് എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.
ബില്‍ ഗേറ്റ്സ് മുതല്‍ ഒബാമ വരെ... പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു!!
ജീവനക്കാരെ ലക്ഷ്യമിട്ടുള്ള സംഘടിത സോഷ്യല്‍ എഞ്ചിനീയറി൦ഗ് ആക്രമണം വിജയം കണ്ടതായും അതുവഴി ട്വിറ്ററിന്‍റെ ഇന്‍റേണല്‍ സിസ്റ്റങ്ങളിലും ഉപകരണങ്ങളിലും കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നും ട്വിറ്റര്‍ വ്യക്തമാക്കി. കൂടാതെ, അമേരിക്കന്‍ തിരഞ്ഞെടുപ്പ് (US Presidential Election) നടക്കാനിരിക്കെയാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
ഇത് ട്വിറ്ററിന്റെ സുരക്ഷയെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുകയാണ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് (Donald Trump) ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സിനിമാ താരങ്ങളും കമ്പനി മേധാവികളും സജീവമായ ട്വിറ്റര്‍ അമേരിക്കയിലെ രാഷ്ട്രീയ-കല-സാംസ്കാരിക ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്.
മാസ്ക് ധരിക്കാമെങ്കില്‍ എഡിറ്റ് ബട്ടണ്‍ തരാം -ട്വിറ്റര്‍
ട്വിറ്ററിന്റെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് വീഴ്ച സംഭവിക്കുന്ന ഈ ഘട്ടത്തില്‍ ട്വിറ്റര്‍ തിരഞ്ഞെടുപ്പിന് ഭീഷണിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മൈക്രോസോഫ്റ്റ് (Microsoft) ഉടമ ബില്‍ ഗേറ്റ്സ് (Bill Gates) , മുന്‍ അമേരിക്ക(America)ന്‍ പ്രസിഡന്‍റ് ബറാക് ഒബാമ (Barack Obama), പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ (Joe Biden) , ടെസ്ല ഉടമ എലോണ്‍ മസ്ക് (Elon Musk) എന്നിവരുടെ ട്വിറ്റര്‍ (Twitter) അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.
ഇവര്‍ക്ക് പുറമേ ആമസോണ്‍ (amazon) മേധാവി ജെഫ് ബെസോസ് (Jeff Bezos), ആപ്പിള്‍ (Apple), ഊബര്‍ (Uber), കിം കാര്‍ദാഷിയാന്‍ (Kim Kardashian) എന്നീ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത അക്കൗണ്ടുകളില്‍ നിന്നും ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും അപ്രത്യക്ഷമായി.